‘പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’ കുറിപ്പുമായി മേയര്‍

രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറുടേയും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുടേയും വിവാഹനിശ്ചയം ഞായറാഴ്ച രാവിലെ എകെജി സെന്ററില്‍ വച്ച് നടന്നു. മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയത്തില്‍…

രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറുടേയും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുടേയും വിവാഹനിശ്ചയം ഞായറാഴ്ച രാവിലെ എകെജി സെന്ററില്‍ വച്ച് നടന്നു. മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ വിവാഹ നിശ്ചയത്തിന്റെ ചിത്രം ആര്യാ രാജേന്ദ്രന്‍ ഫെയ്സ്ബുകില്‍ പങ്കുവച്ചു. ‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വരികള്‍ ചേര്‍ത്താണ് ആര്യ ചിത്രം പങ്കുവച്ചത്.

https://www.facebook.com/s.aryarajendran/posts/532692484854943

വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവര്‍ക്കും ചുമതലകളുണ്ട്. അത് ഞങ്ങള്‍ നിര്‍വഹിക്കും. അതില്‍ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.