പരാതിക്കാരന് സെൽഫി അയച്ച് നൽകി മേയർ ആര്യ രാജേന്ദ്രൻ !!

മേയർ ആര്യ രാജേന്ദ്രനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണ്. കാരണം ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നുള്ളതുകൊണ്ട് തന്നെ. അതുകൊണ്ടു തന്നെ മേയറിന്റേതായി വരുന്ന വാർത്തകൾ എല്ലാം തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്. അങ്ങനെയൊരു ന്യൂസ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പരാതികൾ ഫേസ്ബുക് വഴിയും വഹട്സപ്പ് വഴിയും അറിയിക്കാനുള്ള സൗകര്യം ഇപ്പോൾ നിലവിലുണ്ട് ഇങ്ങനെ വരുന്ന പരാതികൾ പരിഹരിച്ചതിനു ശേഷം ഇതെല്ലം തന്നെ മേയർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുമുണ്ട്.

അങ്ങനെ കഴിഞ്ഞ ദിവസം ഒരു പരാതിക്കാരൻ വാട്സാപ്പിലൂടെ പരാതി അറിയിച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മേയർ മറുപടി നൽകി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മറുപടി ലഭിച്ചപ്പോൾ പരാതിക്കാരന് സംശയം ഇത് മേയർ തന്നെയാണോ എന്ന്. സുഹൃത്തേ ഇത് മേയർ തന്നെയാണ് എന്ന പറഞ്ഞിട്ടും വിശ്വസിക്കാത്ത പരാതിക്കാരന് വോയിസ് മെസ്സേജ് അയച്ചു എന്നാൽ ഇത് ശബ്ദം മയർനെ പോലുണ്ട് എന്ന പരാതിക്കാരൻ . തുടർന്ന് പരാതിക്കാരന്റെ സംശയ നിവാരണത്തിന് സ്വന്തം സെൽഫി അയച്ചു നൽകി മേയർ ഇതോടെയാണ് പരാതിക്കാരന് വിശ്വാസം വന്നത്. തുടർന്ന് സഖാവിനു അഭിവാദ്യം അറിയിക്കുകയും ചെയ്തു പരാതിക്കാരൻ. ഈ ഒരു സംഭവം മേയർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത് ചാറ്റിന്റെ സ്ക്രീൻഷോട്ടും മേയർ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് ഇങ്ങനെയാണ് സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ്. നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം .അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട്. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം.

Previous articleഅടിവസ്ത്രം വരെ കാണാമല്ലോ മാളവികക്ക് നേരെ സൈബർ ആക്രമണം !!
Next articleതുടക്കത്തിൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു ആ കാരണത്തെ കുറിച്ച് നടി പ്രിയ വാര്യർ!!