മകള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ലെന്ന് ആര്യ

മിനിസ്‌ക്രീനിലൂടെ തിളങ്ങിയ താരമാണ് ആര്യ. പിന്നീട് ബിഗ്‌ബോസിലൂടെയും താരം ഏറെ പ്രേക്ഷക പ്രീതി നേടി. ബിഗ്‌ബോസില്‍ വച്ച് താരമൊരു പ്രണയമുണ്ടെന്നും ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും അതാരാണെന്നുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍…

മിനിസ്‌ക്രീനിലൂടെ തിളങ്ങിയ താരമാണ് ആര്യ. പിന്നീട് ബിഗ്‌ബോസിലൂടെയും താരം ഏറെ പ്രേക്ഷക പ്രീതി നേടി. ബിഗ്‌ബോസില്‍ വച്ച് താരമൊരു പ്രണയമുണ്ടെന്നും ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും അതാരാണെന്നുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിഗ്‌ബോസില്‍ നിന്നും പുറത്ത് വന്ന താരം അയാള്‍ തന്നെ ചതിച്ചുവെന്നും അയാളെ വിശ്വസിച്ചത് മണ്ടത്തരമായെന്നുമൊക്കെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സീരിയല്‍ താരം അര്‍ച്ചനയുടെ സഹോദരന്‍ രോഹനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.


രണ്ടാം വിവാഹിതയാകാനുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ താന്‍ ഇതുവരെ അത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു ആര്യ മറുപടി നല്‍കിയത്. അവള്‍ക്ക് പ്രശ്‌നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കി.

ആര്യയുടെ വാക്കുകള്‍-
നേരത്തേ ‘ജാന്‍’ എന്ന് വ്യക്തിയുമായി വേര്‍ പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകള്‍ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ ഏറെ വിഷമത്തിലായി അവളെവസമാധാനിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടി.എന്നാല്‍ അവളെ കാര്യം പറഞ്ഞ് ബോധിപ്പിക്കാന്‍ തനിക്ക് സാധിച്ചു. ഇപ്പോള്‍ മകളും ഞാനും വളരെ ഒക്കെയാണ്.