ബഡായ് ബംഗ്ളാവ് എന്ന ഷോ മുതല്‍ ആര്യ എന്ന താരം മലയാളികളുടെ സ്വീകരണ മുറിയില്‍ ഒരു ഭാഗം തന്നെയാണ്. ബിഗ് ബോസില്‍ എത്തിയതോടുകൂടി ആര്യയോടുള്ള ആരാധന ചിലര്‍ക്ക് കൂടുകയും ചെയ്തു. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബിഗ് ബോസ് ടീം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ആര്യയും അലീനയും ഫുക്രുവും സുരേഷും പ്രദീപുമൊക്കെയാണ് വീണ്ടും ഒത്തുചേര്‍ന്നത്.
മൂന്ന് വ്യത്യസ്ത ശരീരങ്ങള്‍ . മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ . മൂന്ന് വ്യത്യസ്ത ജീവിത രീതികള്‍ പക്ഷേ അതിശയകരമായി ഒരു ഫ്രെയിമിലേക്ക് യോജിക്കുന്നു . ഒരു ആത്മാവായി. ചിത്രം പങ്കുവെച്ച് ആര്യ കുറിച്ചു.
