ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ് എന്ന് ആര്യയെക്കുറിച്ച് സയേഷ !!

നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ് ഈ വാചകങ്ങൾ അടങ്ങിയ തങ്ങളുടെ വെഡിങ് അനിവേഴ്സറി ദിനത്തിൽ നടൻ ആര്യയെക്കുറിച്ച് പങ്ക് വെച്ച ഒരു കുറിപ്പാണ് ആരാധകരുടെ ഹൃദയം കവർന്നത്. ഒന്നിച്ചുള്ള അഭിനയം വഴി…

നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ് ഈ വാചകങ്ങൾ അടങ്ങിയ തങ്ങളുടെ വെഡിങ് അനിവേഴ്സറി ദിനത്തിൽ നടൻ ആര്യയെക്കുറിച്ച് പങ്ക് വെച്ച ഒരു കുറിപ്പാണ് ആരാധകരുടെ ഹൃദയം കവർന്നത്. ഒന്നിച്ചുള്ള അഭിനയം വഴി ജീവിതത്തിലും ഒന്നിച്ചവരാണ് ആര്യയും സയേഷയും 2019 മാർച്ചിൽ വിവാഹിതർ ആയ ഇവർ ഗജനികാന്ത് എന്ന സിനിമയിലൂടെ ആണ് ആദ്യമായി സ്‌ക്രീനിൽ ഒന്നിച്ചത്. ഒരുമിച്ച് അഭിനയിച്ച് ശീലം ഉള്ളവർ ആയിരുന്നെങ്കിലും ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുക്കാർ ചേർന്ന് ഉറപ്പിച്ചതാണ് എന്നാണ് സയേഷയുടെ അമ്മ പറയുന്നത്.

വിവാഹ ജീവിതം അതിന്റെ മൂന്നാം വർഷം കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ടതിനൊപ്പം ആര്യയ്ക്ക് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങളും സയേഷ പങ്ക് വെച്ചിരുന്നു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വിവാഹ വാർഷിക ആശംസകൾ. എന്റേതായതിന് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ് എന്നെന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു. താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകളും അറിയിച്ചു.