96 പവനും, ഒരു ബലേനോ കാറും കൊടുത്ത് മകളെ കെട്ടിച്ചു !! തിരികെ കിട്ടിയത് മകളുടെ മൃതദേഹം, ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ?

കൊല്ലം അഞ്ചലിൽ  കൊല്ലപ്പെട്ട ഉത്രയുടെ കൊലപാതകത്തിൽ പ്രതികരിച്ച്‌ നടന്‍ ആര്യന്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന്…

കൊല്ലം അഞ്ചലിൽ  കൊല്ലപ്പെട്ട ഉത്രയുടെ കൊലപാതകത്തിൽ പ്രതികരിച്ച്‌ നടന്‍ ആര്യന്‍ മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക്‌ തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെൺകുട്ടിക്ക്‌ അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവൾക്ക്‌ അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാൻ ഉള്ള സ്പേസ്‌ നൽകുമോ?? Come on it’s f@&₹#ing 2020!!!

ലോണും മറ്റ്‌ കട ബാധ്യതകളുമായി നിങ്ങൾ ഈ കിലോ കണക്കിന്‌ സ്വർണ്ണം വാങ്ങി അണിയിച്ച്‌ ഇട്ട്‌ ഒരു stranger ന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത്‌ പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന്‌ അത്‌ കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹമാണ്‌!!
ഇനി അഥവാ അങ്ങനെ നൽകാൻ പൈസ ഉണ്ടെങ്കിൽ ആ പൈസക്ക്‌ അവളെ പഠിപ്പിക്കൂ – അതുമല്ലെങ്കിൽ അവൾക്കായി, അവൾക്ക്‌ independent ആയി ജീവിക്കാനുള്ള ഒരു മൂലധനമായി നൽകൂ.

ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ്‌ ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ്‌ പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക്‌ വിരിച്ച്‌ പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച്‌ അങ്ങ്‌ കെട്ടിക്കും. എന്നിട്ട്‌ ഒരു പറച്ചിലാണ്‌ “ഹോ ആ ഭാരം അങ്ങ്‌ കഴിഞ്ഞല്ലോ.. സമാധാനമായി..” എന്ത്‌ സമാധാനം??
ഇനി അടുത്ത ഒരു കാര്യം.. ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട്‌ ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട്‌ നമ്മുടെ സമൂഹത്തിൽ??

സൗമ്യ കനിയേ carry ചെയ്യുന്ന സമയം ഞാൻ ആശുപ്ത്രിയിൽ വെച്ച്‌ പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത്‌ pregnancy ആയി വന്നിരിക്കുകയാണ്‌ കഴിഞ്ഞ 6 തവണ അബോർഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന്‌ വരെ അത്‌ ഭീഷണിയായി എന്ന് പറഞ്ഞത്‌ കേട്ട്‌ സൗമ്യ ചോദിച്ചൂ, “അപ്പോൾ ഇപ്പോഴും റിസ്ക്ക്‌ അല്ലെ??” അവർ തിരിച്ച്‌ പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്‌

“എനിക്ക്‌ ഇതല്ലാതെ ഒരു ചോയിസ്‌ ഉണ്ടോ??”

https://www.facebook.com/theguardianofkailasamangels/posts/3350309068321792