സങ്കടത്തിലും സന്തോഷത്തിലും ഒരുമിച്ച് 29 വര്‍ഷം സഞ്ചരിച്ചു!!! വിവാഹവാര്‍ഷികത്തിന്റെ സന്തോഷത്തില്‍ ആശശരത്ത്

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് മാസ് എന്‍ട്രി ലഭിച്ച താരമാണ് ആശ ശരത്ത്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരത്തിനെ ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. താരത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇപ്പോഴിതാ താരം തന്റെ 29ാം…

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് മാസ് എന്‍ട്രി ലഭിച്ച താരമാണ്
ആശ ശരത്ത്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരത്തിനെ ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. താരത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

ഇപ്പോഴിതാ താരം തന്റെ 29ാം വിവാഹം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.
ഞങ്ങളുടെ ഇരുപത്തിയൊന്‍പതാമത്തെ വിവാഹ വാര്‍ഷികം പ്രിയപ്പെട്ടവനൊപ്പം ആഘോഷിച്ചെന്ന് താരം പങ്കുവയ്ക്കുന്നു.
ഞങ്ങളുടെ ഇരുപത്തിയൊന്‍പതാമത്തെ വിവാഹ വാര്‍ഷികം എന്റെ പ്രിയപ്പെട്ടവനൊപ്പം സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ വച്ച് ആഘോഷിച്ചെന്ന് താരം പറയുന്നു.

ജീവിതത്തിന്റെ നല്ലതും മോശവുമായ കാലത്തും സങ്കടത്തിലും സന്തോഷത്തിലും വേദനയിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും പിന്തുണയുമായി നിന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുകയാണ്..’ എന്നും ആശ കുറിച്ചു.
ഭര്‍ത്താവ് ശരത്തിനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ഇനിയും മുന്നോട്ട് ഇതുപോലെ തന്നെ സന്തുഷ്ടമായി ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്ന് എല്ലാവരും ആശംസിക്കുന്നു.

ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് ആശ മുന്‍പ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദുബായിലേക്ക് പോയി. ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് എനിക്കെല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നിരുന്നത്.

തന്റെ ഏട്ടനായ വേണുവേട്ടന്റെ സുഹൃത്തായിരുന്നു ശരത്തേട്ടന്‍. വേണുവേട്ടനാണ് ശരത്തേട്ടനെ പരിചയപ്പെടുത്തിയതും വിവാഹം നടത്തുന്നതും. അതുകൊണ്ട് ഒരു അനുജത്തിയെ പോലെയാണ് ശരത്തേട്ടന്‍ എന്നോട് പെരുമാറിയിരുന്നതെന്ന് ആശ പറയുന്നു.