അത് അറിയാഞ്ഞിട്ടും എനിക്ക് വേണ്ടി അദ്ദേഹം കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു, ആശാ ശരത്ത് പറയുന്നത് - മലയാളം ന്യൂസ് പോർട്ടൽ
Film News

അത് അറിയാഞ്ഞിട്ടും എനിക്ക് വേണ്ടി അദ്ദേഹം കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു, ആശാ ശരത്ത് പറയുന്നത്

നര്‍ത്തകിയും നടിയുമായ താരമാണ് ആശ ശരത്. മിനി സ്ക്രീനിലൂടെയെത്തി പിന്നീട് ബിഗ് സ്ക്രീൻ താരമായി മാറിയ നടി. പെരുമ്പാവൂരാണ് സ്വദേശം. ആശ ശരതിനെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കെത്തുക ദൃശ്യം എന്ന സിനിമയിലെ ഐ.ജി. വേഷമാണ്. മിനി സ്ക്രീൻ പരമ്പരകളിലൂടെയും നിരവധി സിനിമകളിലൂടേയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആശ, 1975 ജൂലൈ 19 നു പെരുമ്പാവൂരിൽ വി.എസ്. കൃഷ്ണൻ കുട്ടി നായരുടേയും പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയുടേയും മകളായാണ് ആശ ശരത് ജനിച്ചത്. അമ്മയുടെ നാട്യാലയ എന്ന പേരിലുള്ള നൃത്തകലകേന്ദ്രത്തിലൂടെയാണ് പഠിത്തത്തോടൊപ്പം നൃത്തവും അഭ്യസിച്ചു തുടങ്ങിയത്, 1992 ൽ വരാണസിയിൽ നടന്ന അഖില കേരള ഡാൻസ് മത്സരത്തിലും വിജയിയാകുകയുണ്ടായി. മിനി സ്ക്രീനിൽ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് സിനിമയിലേക്കെത്തിയത്. ദുബായിൽ എഞ്ചിനീയറായിരുന്ന ശരത്താണ് ഭര്‍ത്താവ്. ഉത്തരയും കീർത്തനയുമാണ് കുട്ടികള്‍.

കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ ജയന്തി എന്ന പോലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂടാതെ നിരവധി സീരിയലുകളുടെ ഭാഗമായി. ഫ്രൈഡേ, കര്‍മ്മയോദ്ധാ, ബഡ്ഡി, സക്കറിയായുടെ ഗര്‍ഭിണികള്‍, ദൃശ്യം, വര്‍ഷം, പാപനാസം, പാവാട, കിങ് ലയർ, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സൺഡേ ഹോളിഡേ, എവിടെ, ഡ്രാമ, ശുഭരാത്രി, തെളിവ് ഇവയാണ് അഭിനയിച്ച സിനിമകള്‍.

ഇപ്പോൾ ആശ തന്റെ ഭർത്താവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ചർച്ചയാകുന്നത്, ‘ഈറന്‍ മേഘം പൂവുംകൊണ്ട്’ എന്ന പാട്ടിനെകുറിച്ചാണ് താരം പറയുന്നത്, ആശയുടെ വാക്കുകൾ ഇങ്ങനെ, എല്ലാവരുടെ ജീവിതത്തിലും ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഓര്‍മ്മകള്‍ വരാറുണ്ട്. എനിക്ക് ഈ പാട്ടിലുളള ഓര്‍മ്മ എന്നത് 18 വയസുളളപ്പോള്‍ കല്യാണം കഴിച്ച ഒരാളാണ് ഞാന്‍. അന്ന് ശരത്തേട്ടന്‍ എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. ടിവിയിലൂടെ ഡാന്‍സ് കണ്ട് എന്നോട് ഒരു ഇഷ്ടം തോന്നി. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം. വിവാഹം നിശ്ചയിച്ച് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് വിവാഹത്തിന് കുറച്ചുദിവസം മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. പക്ഷേ കാണുന്നതിന് മുന്‍പ് അദ്ദേഹം എനിക്ക് ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചുതന്നിരുന്നു. അദ്ദേഹത്തിന് പാടാനുളള കഴിവൊന്നുമില്ല.

പക്ഷേ ഓരോ വരികളും അദ്ദേഹത്തിന്റെ മനസ്സായിട്ട് എനിക്ക് അയച്ചുതന്നു ഈ പാട്ട്. അപ്പോ എനിക്ക് ഒരുപാട് മനോഹരമായ ഓര്‍മ്മകളാണ് ഈ പാട്ട്. ശരത്തേട്ടന് ആദ്യകാലത്ത് മലയാളം അത്ര നന്നായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ജനിച്ചുവളര്‍ന്നത് നാസിക്കിലാണ്. പാട്ടിന് മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടി എനിക്ക് അയച്ചു, എന്ന് താരം പറയുന്നു.

ആശക്ക് പിന്നാലെ മകളും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് , മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആണ് ആശക്ക് ഒപ്പം ഉത്തരയുടെ അരങ്ങേറ്റം. സിനിമയിലും ഇരുവരും അമ്മയും മകളുമായാണ് അഭിനയിക്കുന്നതെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഗുരുവായൂരിൽ ഒരു നൃത്ത പരിപാടിക്കെത്തിയ ആശയും മകളും ലോക്ക് ഡൗൺ കാരണം തിരികെ ദുബായിലേക്ക് പോകാൻ സാധിച്ചിക്കാതെ വന്നിരുന്നു. ആസമയത്താണ് സിനിമയിലേക്കുള്ള അവസരം ഉത്തരയെ തേടിയെത്തിയത്.

Trending

To Top
Don`t copy text!