‘ഇത് നിങ്ങൾ അർഹിക്കുന്നുവോ?’;ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യയുടെ കുറിപ്പ് വൈറലാവുന്നു

കഴിഞ്ഞ ദീവസമാണ് നടൻ ആശിഷ് വിദ്യാർഥി വീണ്ടും വിവാഹിതനായത്. അറുപതുകാരനായ ആശിഷ് വിദ്യാർഥി അമ്പതുകാരിയായ രുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ് രുപാലി.ആശിഷ് വിദ്യാർഥിയുടെ വിവാഹ വാർത്തകൾക്ക് പിന്നാലെ നടന്റെ ആദ്യ ഭാര്യയായ രജോഷി ബറുവയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധ നേടുകയാണ്


നടിയും ഗായികയുമായ രജോഷി ബറുവ ആശിഷിന്റെ വിവാഹത്തിൽ തൃപ്തയല്ല എന്നാണ് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.””അമിത ചിന്തയും സംശയവും മനസിൽ നിന്ന് പുറത്ത് പോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു”

ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ശകുന്തള ബറുവ. അർത്ത് വിദ്യാർഥി ഇവരുടെ ഏകമകനാണ്. മകൻ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. ആശിഷും രാജോഷിയുംവർഷങ്ങൾക്ക് മുന്നേ വിവാഹമോചനം നേടിയിരുന്നു

Previous articleആരാധകന് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് അജിത്ത് കുമാർ!!
Next articleസുരേഷേട്ടന്റെയും സുമലത ടീച്ചറുടെയും വിവാഹം പയ്യന്നൂർ കോളേജിൽ;വൈറലായി ക്ഷണക്കത്ത്!