ഇന്റർവ്വലിന് പോയി വാങ്ങാമെന്നു വിചാരിച്ചാൽ നമ്മൾ ഞെട്ടലുകൊണ്ട് എണീക്കില്ല!

കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ സിനിമ മേഖല ഒരു പോലെ പോരാടിക്കൊണ്ടിരിക്കുകയാണ്. വളരെ നാളുകൾക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ വീണ്ടും തുറന്നിരിക്കുന്ന സാഹചര്യത്തിൽ കുടുംബ പ്രേക്ഷകരെ വീണ്ടും തീയേറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ആണ് സിനിമ മേഖല.…

ashwathy about the priest

കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ സിനിമ മേഖല ഒരു പോലെ പോരാടിക്കൊണ്ടിരിക്കുകയാണ്. വളരെ നാളുകൾക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ വീണ്ടും തുറന്നിരിക്കുന്ന സാഹചര്യത്തിൽ കുടുംബ പ്രേക്ഷകരെ വീണ്ടും തീയേറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ആണ് സിനിമ മേഖല. അതിന്റെ ഭാഗമായി ഇപ്പോൾ സെക്കന്റ് ഷോയും തുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ആണ് നാളുകൾക്ക് ശേഷം സെക്കന്റ് ഷോ നടത്തുന്ന മലയാള ചിത്രം. കഴിഞ്ഞ ദിവസം ആണ് ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. മികച്ച അഭിപ്രായം ആണ് ചിത്രം ആരാധകരുടെ ഭാഗത്ത് നിന്നും നേടിക്കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞു.

നാളുകൾക്കു ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടു.. എന്റെ ഓർമ ശെരിയാണെങ്കിൽ, അവസാനം കണ്ടത് ലൂസിഫർ ആണ്.രാത്രി 10:45നുള്ള ഷോയ്ക്കു പോകാമെന്നു പെട്ടന്ന് ആണ് തീരുമാനം എടുത്തത്..കോവിഡ് പ്രോട്ടോകോൾസ് പാലിച്ചു കൊണ്ട് ആണ് സീറ്റിംഗ്സ് എല്ലാം.. ഒരു കൊലപാതക കേസ് അന്വേഷിച്ചുകൊണ്ട് തുടങ്ങുന്നു “The Priest”.. പിന്നെ നമ്മളെ ആ സിനിമ കൊണ്ടുപോകുന്ന വഴികൾ, ഇന്ട്രെസ്റ്റിങ് ആണ് ഓരോ സീൻസും..സ്റ്റോറി ഒരൽപ്പം പ്രെഡിക്റ്റബിൾ ആണെന്ന് തോന്നുമെങ്കിലും ഗംഭീര മേക്കിങ് ആണ്.അമേയ എന്ന കഥാപാത്രം ചെയ്ത ആ മോൾടെ പെർഫോമൻസ് അമ്പോ അതിഗംഭീരം, ചിരിച്ചുകൊണ്ട് കരയുന്ന ആ കുട്ടിയുടെ പെർഫോമൻസ് ഓഹ് superb. ഫാദർ കാർമൻ ബെൻഡിക്ട്(മമ്മൂട്ടി), സൂസൻ (മഞ്ജു വാര്യർ), ജെസ്സി (നിഖില)എല്ലാവരും ഗംഭീരമാക്കി. കയറുമ്പോൾ പോപ്‌കോൺ എല്ലാം വാങ്ങിച്ചിട്ടു കയറിക്കോളൂ കാരണം ഇന്റർവ്വലിന് പോയി വാങ്ങാമെന്നു വിചാരിച്ചാൽ നമ്മൾ ഞെട്ടലുകൊണ്ട് എണീക്കില്ല അതുകൊണ്ടാണ്.. തിയേറ്ററിൽ തന്നെ പോയി കാണണം.. എന്നാലേ ശെരിക്കും ആസ്വദിക്കാൻ കഴിയുകയുള്ളു.. കഥയെ കുറിച് ഞാൻ പറയാൻ തുടങ്ങിയാൽ മുഴോനും പറഞ്ഞുപോകും അതോണ്ട് ഞാൻ പറയുന്നില്ല . The priest നിങ്ങളെ നിരാശരാക്കില്ല.