Film News

ഞങ്ങൾക്ക് വിവരം ഉണ്ട്, ഞങ്ങൾ എല്ലാം കാണുന്നുമുണ്ട്.

“ബീപ്… ബീപ്… ബീപ് ബീപ് ബീപ്… അടിപൊളി!!! ബിഗ്‌ബോസ് ചോദിച്ചപോലെ ഇതൊക്കെ ഇത്രേം പ്രശ്നം ആക്കാനുള്ളതായിരുന്നോ??പൊളി ഫിറോസ് താങ്കൾക്കു എവിടെയോ താളം പിഴക്കുന്നുണ്ടോ ?അതേ എവിടെയോ കൈവിട്ടു പോകുന്നുണ്ട് , പക്ഷെ അനൂപ് പൊളിച്ചു, അത്രേം വഴക്കിനിടക്ക് “ആ വള എന്റെയാടാ”എന്ന അനൂപിന്റെ ഡയലോഗ്. രമ്യയും ഇന്ന് പൊളിച്ചു. ഇങ്ങനെ കട്ടക്ക് കട്ടക്ക് നിൽക്കണം.  എന്റെ ദൈവമേ ശനിയാഴ്ച വരെ കാത്തിരിക്കാൻ വയ്യല്ലോ.  ലാലേട്ടൻ എന്തൊക്കെ പറയുമെന്ന് കാണാൻ.  ശേഷം നടന്ന നോബിചേട്ടൻ മണിക്കുട്ടൻ കോൺവെർസേഷൻ കിടുക്കി. അഡോണി ഭയങ്കര പെർഫോമൻസ് കാഴ്ചവെച്ചു എന്നു ചിലർ പറഞ്ഞു, എവടെ ഞാൻ കണ്ടില്ലല്ലോ ചെയ്തത്. വേറെ എപ്പോളെങ്കിലും ബിഗ്‌ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ. ഇനി അതിലെങ്ങാനും കാണിച്ചിട്ടുണ്ടെങ്കിലോ. അതുപോലെ കിടിലുവിനെക്കാൾ നന്നായിട്ടു ഡിമ്പൽ അല്ലെ ടാസ്ക് ചെയ്തത് നോട് ഫെയർ ങ്ഹാ ക്യാപ്റ്റൻ ആയി ഋതുവിനെ കാണാൻ കിടിലുവിനു ആഗ്രഹം ഉള്ളതുകൊണ്ട് ടാസ്കിൽ റിതു മണിക്കുട്ടനെ മാത്രം നേരിട്ടാൽ മതിയായിരിക്കുമല്ലോ ല്ലെ. അല്ലാ കിടിലുവിന്റെ ത്യാഗം നമ്മളാരും മറന്നിട്ടില്ലല്ലോ. സ്പോൺസർ ടാസ്ക് :ആദ്യത്തെ രണ്ടു ടീം ഗംഭീരം ആക്കി.. മൂന്നാമത്തെ ടീം അൽപ്പം പുറകിൽ ആരുന്നു.

ashwathy about the priest

ashwathy about the priest

എന്തായാലും സന്ധ്യയുടെ ജഡ്ജിങ് കറക്റ്റ് ആയി തോന്നി അല്ലാതെ കഴിഞ്ഞ സ്പോൺസർ ടാസ്കിൽ മറ്റൊരാൾ ജഡ്ജ് ചെയ്ത പോലെ അല്ലാരുന്നു (ആരാണെന്നൊന്നും ചോയ്ക്കണ്ട പറയില്ല ) ബി ബി പ്ലസ് : മജിസ്യ ക്കു കൊടുത്ത മോർണിംഗ് ടാസ്ക് ആ കുട്ടിക്ക് മനസിലാകാഞ്ഞിട്ടാണോ അതോ എനിക്ക് മനസിലാകാഞ്ഞിട്ടാണോ ആഹ് ബിഗ്ഗ് ബോസ്സ് ഉദ്ദേശിച്ചത് അതല്ല എന്നൊരു തോന്നൽ. റംസാൻ നല്ലൊരു കാര്യം ചെയ്തു ഏതു ടീമിൽ നിന്നു പ്രോബ്ലം വന്നോ ആ ടീമിനെ ഒന്നിച്ചു ഇരുത്തി സംസാരിപ്പിച്ചു. Appreciatable. രമ്യ പറഞ്ഞപോലെ സൂര്യ എന്തേലും പറയുമ്പോൾ “ഞാൻ ഇങ്ങനാണ്” എന്നു പറഞ്ഞു കഴിഞ്ഞാൽ കാര്യം തീരുമോ? സൂര്യ ഇന്ന് വേറൊരു ഡ്രാമ ഇറക്കിയിട്ടുണ്ട് ഹ്മ്മ് അതിനെ ഞാൻ എടുത്തു പറയുന്നില്ല കുട്ടികളെ…എനിക്ക് പ്രേമ സ്ട്രാടജിയിൽ നിൽക്കാനേ അറിയൂ നിങ്ങളോടൊന്നും സംസാരിച്ചു എതിർത്തു നിൽക്കാൻ അറിയൂല. പിന്നങ്ങോട്ട് ഓരോരുത്തരും മൂലകളിൽ ഒതുങ്ങി ഗ്രൂപ്പ്‌ സംസാരവും തള്ളും. കിടിലു ഇടയ്ക്കിടയ്ക്ക് ജനങ്ങൾക്ക് വിവരമുണ്ട് ജനങ്ങൾക്ക്‌ വിവരമുണ്ട് എന്നു പറയുന്നുണ്ട്.. അതെ കിടിലു ഞങ്ങൾക്ക് നല്ല വിവരം ഉണ്ട് .ഞങ്ങളെല്ലാം കാണുന്നുമുണ്ട്. ങ്ഹാ the show must go on. ഇന്നത്തെ കയിഞ്ഞു.”

നടി അശ്വതി ഇന്നലത്തെ ബിഗ് ബോസ്സിന്റെ എപ്പിസോഡ് കണ്ടതിനു ശേഷം തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു മുകളിൽ കൊടുത്തിരിക്കുന്നത്. മുടങ്ങാതെ ബിഗ് ബോസ് കാണുകയും അതിന്റെ റിവ്യൂ മുടങ്ങാതെ പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്യുന്ന ഒരു താരം കൂടിയാണ് അശ്വതി.

Trending

To Top
Don`t copy text!