എനിക്കെല്ലാം തുറന്ന് പറയാന്‍ സാധിക്കുന്ന കൂട്ടുകാരി അവള്‍ മാത്രമാണ്!- ആസിഫ് അലി

ആരാധകരുടെ പ്രിയ താരമാണ് ആസിഫ് അലി. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന നടന്‍, ഇപ്പോഴിതാ സിനിമാ ലോകത്ത് താന്‍ ആഴത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ആ വ്യക്തി മറ്റാരുമല്ല..…

ആരാധകരുടെ പ്രിയ താരമാണ് ആസിഫ് അലി. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന നടന്‍, ഇപ്പോഴിതാ സിനിമാ ലോകത്ത് താന്‍ ആഴത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ആ വ്യക്തി മറ്റാരുമല്ല.. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ഭാവന തന്നെ.. തന്റെ ഏറ്റവും പുതിയ സിനിമ കൂമന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ ആസിഫ് അലി ഒരു ഓണ്‍ലൈന്‍ ചാനലിനോടാണ് ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. എനിക്ക് എന്തും തുറന്ന് പറയാന്‍ സാധിക്കുന്ന..

Asifali (3)

എന്നെ നന്നായി അറിയുന്ന എന്റെ കൂട്ടുകാരിയാണ് ഭാവന എന്നാണ് ആസിഫ് അലി പറയുന്നത്. എല്ലാവര്‍ക്കും ഉണ്ടാകും.. നമ്മള്‍ എന്ത് ചെയ്താലും നമ്മുടെ കൂടെ കട്ടക്ക് നില്‍ക്കുന്ന ഒരു സുഹൃത്ത്.. അതാണ് എനിക്ക് ഭാവന എന്നാണ് ആസിഫ് അലി പറയുന്നത്. എന്നെ അവള്‍ക്ക് നന്നായി അറിയാം.. ചിലപ്പോള്‍ ഞങ്ങള്‍ എപ്പോഴും കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറില്ലായിരിക്കും പക്ഷേ.. ആ അടുപ്പം വളരെ ആഴത്തിലുള്ളതാണ്. ഒപ്പം കളിച്ച് വളര്‍ന്ന കളിക്കൂട്ടുകാരെപോലെയാണ്..

Bhavana67577

ഒരുപാട് നാളത്തെ പരിചയം പോലെ.. നിറം സിനിമയിലെ എബിയേയും സോനയേയും പോലെയുള്ള ഒരു തരം സൗഹൃദമാണ് ഞങ്ങളുടേത് എന്നും ആസിഫ് ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നു. അതേസമയം, കൂമന്‍ ആണ് ആസിഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ നാലിനാണ് തീയറ്ററുകളില്‍

എത്തുന്നത്. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണവും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ഈ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.