സിബി സാര്‍ എനിക്ക് അച്ഛനെപ്പോലെ..! സ്വഭാവം പോലും അദ്ദേഹം ജഡ്ജ് ചെയ്യാറുണ്ട്…! ആസിഫ് അലി

കൊത്ത് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ സിബി മലയില്‍ എന്ന സംവിധായകനെ കുറിച്ച് ഹൃദയത്തില്‍ തട്ടുന്ന വാക്കുകളുമായി ആസിഫ് അലി. സിബി സാര്‍ എനിക്ക് ഹൃദയത്തോട് അത്രയും അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് എന്നും എനിക്ക്…

കൊത്ത് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ സിബി മലയില്‍ എന്ന സംവിധായകനെ കുറിച്ച് ഹൃദയത്തില്‍ തട്ടുന്ന വാക്കുകളുമായി ആസിഫ് അലി. സിബി സാര്‍ എനിക്ക് ഹൃദയത്തോട് അത്രയും അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് എന്നും എനിക്ക് അദ്ദേഹം അച്ഛനെപ്പോലെയാണെന്നും ആസിഫ് അലി ദ ക്യൂവിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആസിഫിന്റെ വാക്കുകളിലേക്ക്… സിബി സാറിന് ഒപ്പം എന്റെ സിനിമാ കരിയറിലെ നാലാമത്തെ സിനിമയാണ് കൊത്ത്.

Asifali33

എന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും എനിക്ക് സിബി സാറിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായി തനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം എന്നും പറയുകയാണ് ആസിഫ് അലി… ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എന്റെ സ്വഭാവത്തില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ പോലും ജഡ്ജ് ചെയ്ത് പറയാവുന്ന ബന്ധം സിബി സാറുമായി എനിക്ക് ഉണ്ട്.. ആസിഫ് അലി പറയുന്നു.. എന്നെ എല്ലാ സ്റ്റേജസിലും ഗൈഡ് ചെയ്യാനും സാറിന് കഴിഞ്ഞിട്ടുണ്ട്. സാര്‍ എന്ന് വിളിച്ചാലും ഞാന്‍ സിനിമ ചെയ്യാന്‍ തയ്യാറായിരുന്നു..

sibi manayil

എന്നിട്ട് പോലും അദ്ദേഹം എനിക്ക് ആദ്യം സ്‌ക്രിപ്റ്റ് നല്‍കിയിരുന്നു.. ഞാന്‍ അത് വായിച്ചു.. അതില്‍ ഞങ്ങളുടെയൊക്കെ അഭിപ്രായം അറിഞ്ഞ ശേഷമാണ് സാര്‍ ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നും ആസിഫ് കൊത്ത് എന്ന സിനിമയെ കുറിച്ചും സിബി മലയില്‍ എന്ന സംവിധായകനെ കുറിച്ചും പറയുന്നു.

അസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന ഈ സിനിമ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്താണ് ഒരുക്കിയത്.