ഞാന്‍ മലയാള സിനിമയില്‍ ഹാപ്പിയാണ് ആസിഫ് അലി !!

മലയാളത്തിന്റെ മുന്‍നിര നായകന്മാരില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത കലാകാരനാണ് ആസിഫ് അലി. പല സിനിമകളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തിയ ആസിഫ് അലി ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ അപൂര്‍വ്വ രാഗം എന്ന സിനിമയിലൂടെയും ആസിഫ് അലി ശ്രദ്ധിക്കപ്പെട്ടു. അവിടുന്നിങ്ങോട്ട് നായക പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളില്‍ താരം വെള്ളിത്തിരയില്‍ എത്തി.ഇപ്പോഴിതാ താരം മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൻ ഇന്ത്യൻ സിനിമയിലേക്ക് കടക്കാത്തത് എന്താണെന്ന് എന്നുള്ള ചോദ്യത്തിലാണ് താരത്തിന്റെ മറുപടി. വേറൊരു ഭാഷയിൽ ഇരുന്ന സിനിമയോടും ഒപ്പത്തിനൊപ്പം നിൽക്കുന്ന സിനിമകൾ മലയാളത്തിലുണ്ട്. അതുകൊണ്ട് എനിക്ക് മറ്റൊരു ഭാഷയിൽ അഭിനയിച്ച് ശ്രദ്ധ പിടിച്ചു പറ്റണം എന്ന് തോന്നിയിട്ടില്ല. ഏത് തരത്തിലുള്ള സിനിമ ചെയ്യാനുള്ള ടെക്‌നീഷൻസും, സംവിധാനങ്ങളും ഇവിടുണ്ട്. അതിനാൽ തന്നെ എനിക്ക് മലയാളത്തിൽ ചെയ്യാനാണ് ഇഷ്ടമെന്ന് താരം പറയുന്നു. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ കൊത്ത് എന്ന സിബി മലയിൽ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

asif

Previous articleഅടിയും ചിരിയുമായി ലാലേട്ടൻ മാസ്സ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ പടം !!
Next articleഅതൊരു ‘മായികമായ അനുഭവമായിരുന്നു’; ക്രിസ്റ്റഫറിൽ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്!!