മമ്മൂക്ക സമ്മാനിച്ച റോളക്‌സ് വാച്ച് ഇതുവരെ ഉപയോഗിക്കാന്‍ പറ്റിയിട്ടില്ല! ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നെത്തി സ്വന്തമായി തന്നെ സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്താന്‍ ആസിഫിനായിട്ടുണ്ട്. ഇന്ന് മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നെത്തി സ്വന്തമായി തന്നെ സിനിമാ ലോകത്ത് തന്റെതായ ഇടം കണ്ടെത്താന്‍ ആസിഫിനായിട്ടുണ്ട്. ഇന്ന് മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകര്‍ യുവതാരങ്ങളില്‍ ഒരാളാണ് ആസിഫ് അലി

റോഷാക്ക് എന്ന മമ്മൂട്ടി സിനിമയിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മുഖം കാണിക്കാതെയുളള താരത്തിന്റെ അഭിനയത്തിന് മമ്മൂട്ടി തന്നെ അഭിനന്ദിച്ചിരുന്നു. മുഖം ചാക്കില്‍ കെട്ടി മറച്ച രൂപത്തില്‍ ആണ് ആസിഫ് എത്തിയത്.

സിനിമയില്‍ ആസിഫ് അലി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് ആദ്യമായി നിര്‍മ്മിച്ച സിനിമ കൂടിയാണ് റോഷാക്ക്. അതേ സമയം സിനിമയുടെ വിജയാഘോഷത്തിനിടയില്‍ മമ്മൂക്ക തന്നെ ആസിഫിന് സമ്മാനം നല്‍കിയിരുന്നു. ഒരു റോളക്‌സ് വാച്ച് ആയിരുന്നു മമ്മൂട്ടി താരത്തിന് നല്‍കിയ സമ്മാനം. എന്നാല്‍ ഈ വാച്ച് ഇതുവരെ ഉപയോഗിക്കാന്‍ പറ്റിയിട്ടില്ല എന്നാണ് ആസിഫ് അലിയുടെ പരാതി.

അതിന് കാരണം വാച്ച് ഉപയോഗിച്ചാല്‍ ഈ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും എന്ന് ആസിഫ് അലി പറയുന്നു. മാത്രമല്ല വിദേശത്ത് എവിടെയെങ്കിലും പോകുമ്പോള്‍ ഈ വാച്ച് ഉപയോഗിക്കാം എന്നാണ് കരുതുന്നത് എന്നും താരം പറയുന്നു. ആ വാച്ചിന്റെ സ്ട്രാപ്പ് പോലും ഇതുവരെ ചെറുതാക്കാന്‍ പറ്റിയിട്ടില്ല എന്നും താരം പറയുന്നു.