അതെ, ദിലീപായി വന്നത് ആ നടന്‍ തന്നെ!! കണ്ണ് കണ്ടാല്‍ മലയാളിക്ക് അറിയില്ലേ…!!

പ്രതികാരത്തിന്റെ മറ്റൊരു കഥയുമായി പുതിയൊരു കഥാ അവതരണം പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ച സിനിമയായിരുന്നു റോഷാക്ക്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ ബോക്‌സ് ഓഫീസിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍…

പ്രതികാരത്തിന്റെ മറ്റൊരു കഥയുമായി പുതിയൊരു കഥാ അവതരണം പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ച സിനിമയായിരുന്നു റോഷാക്ക്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ ബോക്‌സ് ഓഫീസിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ട ശേഷം ആ പ്രധാന കഥാപാത്രമായി എത്തിയ മുഖത്തിന് പിന്നിലെ നടന്‍ ആരാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് റോഷാക്ക് ടീം. മമ്മൂട്ടിയും മുഖം മൂടി അണിഞ്ഞെത്തിയ ആ കഥാപാത്രം ചെയ്തതാര് എന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്.

അത് മറ്റാരുമല്ല.. മലയാളികളുടെ പ്രിയ നടന്‍ ആസിഫ് അലി തന്നെ.. ദിലീപ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ കഥാപാത്രത്തിന്റെ പേര് അടങ്ങുന്ന പോസ്റ്റര്‍ മമ്മൂക്ക അടക്കം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. ആസിഫ് അലി അതിഥി വേഷത്തില്‍ ഈ സിനിമയില്‍ എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നതാണ്..എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി ഇപ്പോഴാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.. മമ്മൂട്ടി പങ്കുവെച്ച ആസിഫ് അലിയുടെ ക്യാരക്ടര്‍ പോസ്റ്ററിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്..

ഇക്ക പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് അറിയമായിരുന്നു.., അത് ആസിഫ് അലി തന്നെയെന്ന്.. ആ കണ്ണ് കണ്ടാല്‍ മലയാളിക്ക് അറിയില്ലേ.. എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തെ കുറിച്ച് ആരാധകര്‍ പറയുന്നത്. ഒരു ചാക്ക് കൊണ്ട് മുഖം മൂടിയാണ് ദിലീപ് എന്ന ആസിഫിന്റെ ഈ കഥാപാത്രം സിനിമയിലുടനീളം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ പോസ്റ്ററുകളില്‍ പോലും ഈ കഥാപാത്രത്തെ അണിയറക്കാര്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല… എങ്കിലും പലരും ആസിഫ് അലിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് ആസിഫ് അലിയുടെ ദിലീപ് എന്ന കഥാപാത്രം.

അതേസമയം, റോഷാക്ക് റിലീസ് കഴിഞ്ഞ് ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 9.75 കോടി നേടിയ ചിത്രം ആഗോള തലത്തില്‍ നേടിയ വാരാന്ത്യ കളക്ഷന്‍ 20 കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.