Home Film News ‘ഹാപ്പി ബര്‍ത്ത് ഡെ ഹയമ്മ’! ഹയക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലിയും സമയും

‘ഹാപ്പി ബര്‍ത്ത് ഡെ ഹയമ്മ’! ഹയക്കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി ആസിഫ് അലിയും സമയും

നടന്‍ ആസിഫ് അലിയും കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സാമൂഹികമാധ്യമങ്ങളിലും താരം സജീവമാണ്. മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മകള്‍
ഹയയുടെ അഞ്ചാം പിറന്നാളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ആസിഫ് അലിയുടെ ഭാര്യ സമയാണ് പിറന്നാള്‍ ആഘോഷവിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഹാപ്പി ബര്‍ത്ത് ഡെ ഹയമ്മ’ എന്ന കുറിപ്പിനൊപ്പമാണ് കുടുംബത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഇന്നലെ മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇവരുവരും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.
ഹയയുടെ കഴിഞ്ഞ പിറന്നാള്‍ കോവിഡ് കാലത്തായിരുന്നു. അന്ന് മകള്‍ക്കായി ഒരു ബേക്ക് ഹൗസ് തന്നെയൊരുക്കിയാണ് ആഘോഷിച്ചത്.

ആസിഫും ഭാര്യ സമയും മകന്‍ ആദവും ഹയയും വീട്ടിലുള്ള മറ്റെല്ലാ അംഗങ്ങളും പിറന്നാള്‍ ദിനത്തില്‍ ബേക്ക് ഹൗസിലെ ജീവനക്കാരായി ഒരുങ്ങിയാണ് എത്തിയത്. ഷെഫിനെപ്പോലെ ഏപ്രണും തൊപ്പിയുമണിഞ്ഞ് ‘ഹയാസ് ബേക്ക് ഹൗസി’ന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സമ അന്ന് പങ്കുവച്ചത്.

ഹയയുടെ മൂന്നാം പിറന്നാളിന് വികാരാധീനമായ ചിത്രങ്ങള്‍ ആസിഫ് അലി പങ്കുവെച്ചിരുന്നു. മകളുടെ മുടികെട്ടിക്കൊടുക്കുന്ന ചിത്രമാണ് അന്ന് പങ്കുവച്ചത്. ഇത്രയും വേഗം വളരല്ലേ മോളേ എന്ന ക്യാപ്ഷനോട് കൂടിയാണ് ആസിഫ് ആ ചിത്രം പങ്കുവെച്ചത്. ഒപ്പം മകനും മകളും കേക്കിന് മുന്നില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ”എന്റെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ. ഡാഡിക്ക് ഈ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താനാവില്ല” ഇങ്ങനെയാണ് അന്ന് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

Exit mobile version