ഏറെ ദുരൂഹത നിറഞ്ഞ  ആസിഫ് അലിയുടെ ‘കൂമൻ ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ!!  

ജിത്തു ജോസഫ് സംവിധാന ചെയ്യ്ത ആസിഫ് അലിയുടെ പുതിയ ചിത്രം ‘കൂമന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ശരിക്കും ദുരൂഹത നിറഞ്ഞ ഒരു ചിത്രമാണെന്നാണ് സൂചന, ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ട്വൽത്…

ജിത്തു ജോസഫ് സംവിധാന ചെയ്യ്ത ആസിഫ് അലിയുടെ പുതിയ ചിത്രം ‘കൂമന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ശരിക്കും ദുരൂഹത നിറഞ്ഞ ഒരു ചിത്രമാണെന്നാണ് സൂചന, ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ട്വൽത് മാൻ എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയ കെ ആർ കൃഷ്ണകുമാർ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും,അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

കേരള, തമിഴ് നാട് പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. വെത്യസ്ത സംസ്കാരത്തിലുള്ള ആളുകൾ  ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്കു വളരെ കർക്കശക്കാരനായ  ഒരു പോലീസ് ഉദ്യഗസ്ഥൻ കടന്നു വരുകയും, അയാളുടെ ആ സ്വഭവം കാരണം ആ നാട്ടിലെ ആൾക്കാരുടയും, നായകന്റെയും  കീഴ്‌മേൽ മറിയുന്നതാണ് ഈ ചിത്രത്തിന്റെ കഥ. എന്നാൽ പിന്നീട് നായകന്റെ ത്രില്ലർ സ്വാഭവം അയാൾ കാണിക്കുകയും ചെയ്‌യുന്നു.

ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കർ, മേഘനാഥൻ, ജാഫർ ഇടുക്കി, ആദം അയൂബ്, ബാബു രാജ്, ബൈജു, പൗളി  വിൽസൺ, ജോർജ്ജ് മരിയൻ, ഹന്നാ രജി കോശി,  പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം എനിവരും അഭിനയിക്കുന്നു. ചായഗ്രഹണം സതീഷ് കുറുപ്പ്,എഡിറ്റിങ് വി എസ്  വിനായക്, പ്രൊഡക്ഷൻ കൺട്രോളർ  പ്രവീൺ മോഹൻ, സംഗീതം  വിഷ്ണു ശ്യാം, ഗാനങ്ങൾ  വിനായക് ശശി കുമാർ.