‘ആനന്ദ്’കാപ്പയിലെ ആസിഫ് അലിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. ്ക്രിസ്മസ് റിലീസായി സിനിമ 22 ന് പ്രദർശനത്തിനെത്തും.ഒരു ആക്ഷൻ പായ്ക്ക്ഡ് സോഷ്യോ പൊളിറ്റിക്കൽ ത്രില്ലറാണ് കാപ്പ്. സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം…

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. ്ക്രിസ്മസ് റിലീസായി സിനിമ 22 ന് പ്രദർശനത്തിനെത്തും.ഒരു ആക്ഷൻ പായ്ക്ക്ഡ് സോഷ്യോ പൊളിറ്റിക്കൽ ത്രില്ലറാണ് കാപ്പ്. സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .


ആസിഫ് അലിയുടെ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുന്നത്. കാപ്പയിൽ ആനന്ദ് എന്ന കഥാപാത്രത്തെയാണ്ആസിഫ് അലി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളി, അന്ന ബെൻ എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംസ്ഥാനത്തെ കാപ്പ ആക്ട് എന്നറിയപ്പെടുന്ന, 2007-ലെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ടിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ദിലീഷ് പോത്തൻ, നന്ദു, ജഗദീഷ്, ബിജു പപ്പൻ, സെന്തിൽ കൃഷ്ണ എന്നിവരും കാപ്പയിൽ അഭിനയിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുക്കിയത്.ജി ആർ ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.