സ്റ്റേജില്‍ കയറാന്‍ പോലും മടിച്ച ചെറുപ്പക്കാരനാണ് പിന്നീട്‌ മലയാളത്തിലെ യുവനടനായത്..!! അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു എന്ന് ആസിഫ് അലി

മലയാള സിനിമയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടനാണ് ആസിഫ് അലി. സിനിമ എന്ന തന്റെ ആഗ്രഹത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍…

മലയാള സിനിമയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടനാണ് ആസിഫ് അലി. സിനിമ എന്ന തന്റെ ആഗ്രഹത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ അധികം സ്‌റ്റേജ് പരിപാടികളിലൊന്നും പങ്കെടുക്കാതിരുന്ന തനിക്ക് സിനിമ എന്നാല്‍ വലിയ മോഹവും ആഗ്രഹവും ആയിരുന്നു എന്നാണ് താരം ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറയുന്നത്. പാരമ്പര്യമായ ഒരു പിന്തുണയും ഇല്ലാതെ മലയാള സിനിമയില്‍ ഒരുപാട് ഉയരങ്ങള്‍ എത്തിപ്പിടിച്ച താരമാണ് ആസിഫ് അലി.

താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളിലേക്ക്… സ്‌കൂളില്‍ പഠിക്കുന്ന സമയങ്ങളില്‍ ഒരു കസേര പിടിച്ചിടാന്‍ പോലും ഞാന്‍ സ്റ്റേജില്‍ കയറിയിട്ടില്ല. ഏതാണ് സിനിമയിലേക്കുള്ള വഴി എന്ന് തനിക്ക് അറിയില്ലായിരുന്നു. എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച് എല്ലാവരും എന്നെ ഉപദേശിക്കുമായിരുന്നു. പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാന്‍ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക,

നമ്മളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുക. ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട്’. ആസിഫ് പറഞ്ഞു. അതേസമയം, സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന നടനാണ് ആസിഫ് അലി. എപ്പോഴും എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ് നടന്‍ പറയുന്നത്.

 

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യമാണ്. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരു കംഫര്‍ട്ട് സ്‌പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്‌മെന്റ് അവര്‍ക്ക് എന്നോടുമുണ്ട്.. ആസിഫ് പറയുന്നു.