‘ടിക്കി ടാക്ക’ പുതിയ ചിത്രം പ്രഖ്യാപിച്ച് രോഹിത് വി എസ്; നായകൻ ആസിഫ് അലി!

ടൊവീനോ തോമസ് നായകനായ കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.’ടിക്കി ടാക്ക’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ…

ടൊവീനോ തോമസ് നായകനായ കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.’ടിക്കി ടാക്ക’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആസിഫ് അലിയാണ്. ആക്ഷൻ എന്റർടൈനർ ഴോണറിൽ ഒരുങ്ങുന്ന സിനിമ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് സിനിമയായിരിക്കും.

asif

 

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടട്ടില്ല. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക.ചിത്രീകരണം ഉടൻ ആരംഭിക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങത്തിലെത്തുന്നത്. ഇവർക്കൊപ്പം തമിഴിൽ നിന്നും ട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മിക്കുന്നത്.