REVIEW- ഈ നാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറയുന്ന കൊത്തിന് മികച്ച അഭിപ്രായം

ആസിഫ് അലി റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കൊത്ത് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രഞ്ജിത്ത് നിര്‍മ്മിച്ച രാഷ്ട്രീയ ചിത്രമാണ് കൊത്ത്. പൊളിറ്റിക്കല്‍ ഡ്രാമ ജോണറില്‍…

ആസിഫ് അലി റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കൊത്ത് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രഞ്ജിത്ത് നിര്‍മ്മിച്ച രാഷ്ട്രീയ ചിത്രമാണ് കൊത്ത്.

പൊളിറ്റിക്കല്‍ ഡ്രാമ ജോണറില്‍ ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഈ ചിത്രം ഏതു പ്രായക്കാര്‍ക്കും കാണാനുള്ളതും കണ്ടു മനസ്സിലാക്കാന്‍ ഉള്ളതും അടങ്ങി ഈ നാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറയുന്ന ചിത്രമാണ് കൊത്ത്.

സമീപകാലത്തെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കിയാല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അതിനുള്ള പ്രതികാരങ്ങളും തുടര്‍ന്നു പോകുന്ന അക്രമങ്ങളും ഒരു സാധാരണ കാര്യമാണെങ്കില്‍ ഇവയില്‍ മരണത്തേക്കാള്‍ വലിയ സങ്കടം എന്തെന്നാല്‍ ഈ അക്രമം എഫക്ട് ചെയ്യുന്ന ഒരുപാട് കുടുംബങ്ങളുണ്ട്, അവരുടെ ജീവിതത്തെക്കുറിച്ച് കൂടി പശ്ചാത്തലമാക്കി പറയുന്ന ചിത്രം ഇക്കാലത്ത് കാണേണ്ട ചിത്രമാകുന്നത് കാലികപ്രസക്തമായ ആ വിഷയം കൊണ്ട് മാത്രമല്ല സിനിമ പറഞ്ഞ മേക്കിങ് കോളിറ്റിയും എഴുത്തിലെ മികവും മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കമുള്ള ടെക്‌നിക്കല്‍ സൈഡിലെ മികവും എല്ലാം കണക്കിലാക്കി കൂടിയാണ്.

ചെറുപ്പത്തിലെ കുടുംബം നഷ്ടപ്പെട്ട രാഷ്ട്രീയം ജീവിതശ്വാസമായി കണക്കാക്കുന്ന നായകനും അയാള്‍ അകപ്പെടുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കാതല്‍ എങ്കിലും റോഷന്‍ മാത്യു ട്രാക്കും രഞ്ജിത്ത്, നിഖില വിമല്‍ എന്നിവരുടെ കിടിലന്‍ പ്രകടനങ്ങളും എല്ലാമായി സിനിമ ആദ്യവസാനം കിടു എക്‌സ്പീരിയന്‍സ് നല്‍കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

ഒരു പക്കാ മസ്റ്റ് വാച്ച് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ സാധിക്കുന്ന മികച്ച സൃഷ്ടിയാണ് കൊത്തെന്നും പ്രേക്ഷകന്‍ പറയുന്നു.