പ്രേമിച്ച പെണ്ണ് സുഹൃത്തിനൊപ്പം പോയി, പ്രണയകഥ പങ്ക് വച്ച് ആസിഫലി

വിവാഹിതനായി രണ്ട് കുട്ടികളുടെ അച്ഛനാണെങ്കിലും ആസിഫലിക്ക് ഗേള്‍സ് ഫാന്‍സ് ഒട്ടും കുറവല്ല. ഓരോ സിനിമകള്‍ കഴിയുന്തോറും ആസിഫലിയെന്ന നടന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നുമുണ്ട്. സ്‌കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മകള്‍ കഴിഞ്ഞ ദിവസം ആസിഫ് അലി…

വിവാഹിതനായി രണ്ട് കുട്ടികളുടെ അച്ഛനാണെങ്കിലും ആസിഫലിക്ക് ഗേള്‍സ് ഫാന്‍സ് ഒട്ടും കുറവല്ല. ഓരോ സിനിമകള്‍ കഴിയുന്തോറും ആസിഫലിയെന്ന നടന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നുമുണ്ട്. സ്‌കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മകള്‍ കഴിഞ്ഞ ദിവസം ആസിഫ് അലി പങ്ക് വച്ചിരുന്നു. ഒരു ക്ലാസിലും ഫസ്റ്റ് ബെഞ്ചര്‍ ആയിട്ടില്ലെന്നും, ലാസ്റ്റ് ബെഞ്ചറായിരുന്നു എപ്പോഴുമെന്നും ആസിഫലി പറഞ്ഞു.


സ്‌കൂള്‍ പഠനകാലത്തുണ്ടായ ഒരു പൊളിഞ്ഞ പ്രണയത്തെ കുറിച്ചും ആസിഫലി പങ്ക് വച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ആസിഫലി ഇത്തരത്തിലൊരു കാര്യം പറഞ്ഞത്.


ആസിഫിന്റെ വാക്കുകള്‍-
ഞാന്‍ ബോര്‍ഡിംഗിലാണ് പഠിച്ചത്. സ്‌കൂള്‍കാലഘട്ടം മുഴുവന്‍ ചെലവഴിച്ചത് ബോര്‍ഡിംഗിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ എഴുതിപ്പിച്ച് അവന്‍ പേപ്പര്‍ മടക്കി തന്ന് ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. പക്ഷെ, ആ പെണ്‍കുട്ടിക്ക് ഇഷ്ടമായത് ആ ലെറ്ററിലെ കൈയ്യക്ഷരമായിരുന്നു. ആ കുട്ടി എന്റെ സുഹൃത്തിനൊപ്പം പോകുകയും ചെയ്തുവെന്നും ആസിഫലി പറഞ്ഞു.