‘ക്യൂട്ട്‌നസ് ഓവര്‍ലോഡഡ്’ മകളുടെ ചിത്രങ്ങള്‍ പങ്കിട്ട് അസിന്‍; ഏറ്റെടുത്ത് ആരാധകര്‍

2001ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വകയിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അസിന്‍. അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും വേഷമിട്ടു. പ്രമുഖ താരങ്ങള്‍ക്കൊപ്പം വിജയചിത്രങ്ങളുടെ ഭാഗമാകാനും അസിന് കഴിഞ്ഞു. പിന്നീട് 2016ല്‍ മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞു.

ഏഴ് വര്‍ഷത്തോളമായി അസിന്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. വിവാഹശേഷമാണ് അസിന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. 2015ല്‍ അഭിഷേക് ബച്ചന്‍ നായകനായ ‘ഓള്‍ ഈസ് വെല്‍’ ആണ് അസിന്‍ അഭിനയിച്ച അവസാന ചിത്രം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അസിന്‍ പങ്കുവച്ച മകളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നാലര വയസുകാരിയായ മകളുടെ പേര് അറിന്‍ റായിന്‍ എന്നാണ്. മുമ്പ് പലപ്പോഴും അസിന്‍ അറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അസിന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

View this post on Instagram

 

A post shared by ASIN (@asin.rahul)

മകളുടെ വ്യത്യസ്തമായ പേരിനെക്കുറിച്ച് അസിന്‍ മുന്‍പ് വിശദീകരിച്ചിരുന്നു. അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും തന്റെയും രാഹുലിന്റെയും പേരുകളുടെ സംയോഗങ്ങളാണെന്നായിരുന്നു അസിന്‍ പറഞ്ഞത്.

ചെറുതും ലളിതവുമായ പേരാണിതെന്നും ലിംഗ നിഷ്പക്ഷവും മതേതരവുമായ ഒരു പേര്, മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്, തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ആ പേര് തെരഞ്ഞെടുത്തത് എന്നുമായിരുന്നു അസിന്റെ വാക്കുകള്‍.

 

 

Previous article‘മുണ്ട്’ ഇല്ലാതെ ഒരു ജീവിതം ഇല്ല അപ്പായ്ക്ക്! ജയറാമിനെ കുറിച്ച് മകള്‍ മാളവിക!
Next articleമരണത്തിന് മണിക്കൂറുകള്‍ മുമ്പ് ആരാധകന് ഉരുളയ്ക്കുപ്പേരി പോലെ കമന്റ് നല്‍കി പ്രതാപ് പോത്തന്‍