കൂളിംഗ് ഗ്ലാസ്സ് വിട്ടൊരു കളി അവൾക്കില്ല; മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് അസിൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

കൂളിംഗ് ഗ്ലാസ്സ് വിട്ടൊരു കളി അവൾക്കില്ല; മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് അസിൻ

തെന്നിന്ത്യൻ താര സുന്ദരി അസിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, അസിൻ അഭിനയിച്ച ചിത്രങ്ങൾ ഒക്കെയും സൂപ്പർ ഹിറ്റ് ആയിരുന്നു, 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിൽ കൂടിയാണ് അസിൻ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, മലയാളത്തിൽ നിന്നും അസിൻ പിന്നീട് തെലുങ്കിലേക്ക് എത്തിച്ചേരുകയായിരുന്നു, പിന്നീട് ഹിന്ദിയിലും തമിഴകത്തും താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി, ചെയ്ത ചിത്രങ്ങൾ ഒട്ടുമിക്കതും സൂപ്പർ ഹിറ്റായി മാറി.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അസിന്റെ വിവാഹം, പ്രമുഖ വ്യവസായി രാഹുൽ ശർമയെ ആണ് അസിൻ വിവാഹം ചെയ്തത്, 2016 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് 2017 ഒക്ടോബറിൽ അസിന് പെൺകുഞ്ഞ് പിറന്നു, അസിൻ തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി അറിയിച്ചത്. ഇപ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുമ്പത്തോടൊപ്പം ചിലവഴിക്കുകയാണ് അസിൻ.

 

സിനിമയിൽ ഇല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി അസിൻ പങ്കുവെക്കാറുണ്ട്. മകൾ അറിന്റെ വളർച്ചയും കുസൃതിയും എല്ലാം അസിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അസിൻ പങ്കുവെച്ചിരിക്കുകയാണ്.ഇപ്പോൾ തന്നെ  അവളുടെ വസ്ത്രങ്ങൾ അവൾ സ്വയം തിരഞ്ഞെടുക്കും, ഇപ്പോഴും അവൾക്ക് സൺഗ്ലാസ് നിരബന്ധമാണ് എന്ന് അസിൻ പറയുന്നു.

Trending

To Top
Don`t copy text!