യുവ സഹസംവിധായകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

യുവ ചലച്ചിത്ര സഹസംവിധായകന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പില്‍ ദീപു ബാലകൃഷ്ണന്‍ ( 41 ) ആണ് മരണപ്പെട്ടത്. തൃശൂര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിലാണ് ദീപുവിനെ…

യുവ ചലച്ചിത്ര സഹസംവിധായകന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പില്‍ ദീപു ബാലകൃഷ്ണന്‍ ( 41 ) ആണ് മരണപ്പെട്ടത്. തൃശൂര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിലാണ് ദീപുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ എഴ് മണിയോടെയാണ് സംഭവം. സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു ദീപു ബാലകൃഷ്ണന്‍. നിരവധി ഷോര്‍ട്ട് ഫിലിമുകളും ദീപു സംവിധാനം ചെയ്തിട്ടുണ്ട്.

ദീപു രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കുളത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ, നിമ്മി. മക്കള്‍; പത്മസൂര്യ, പ്രാര്‍ത്ഥന എന്നിവരങ്ങുന്നതാണ് ദീപുവിന്റെ കുടുംബം.

ദീപു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ തന്നെയാണ് അഭിനയിച്ചതും. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.