വാക്ക് പാലിച്ചു…. 9 എ ഗ്രേഡ് തന്നെ! അഭിനന്ദങ്ങള്‍ അറിയാതെ അശ്വതി നിത്യതയില്‍

എസ്എസ്എല്‍സി പരീക്ഷാഫലമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. എ പ്ലസ്സുകാരുടെ പോസ്റ്റുകളും അവര്‍ക്കുള്ള അഭിനന്ദവുമൊക്കെയാണ് വിഷയം. മികച്ച വിജയം നേടിയവരെ അഭിനന്ദിക്കേണ്ടത് തന്നെയാണ്, എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയവര്‍ ഒരിക്കലും മോശക്കാരുമല്ല. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നൊമ്പരമാകുകയാണ്…

എസ്എസ്എല്‍സി പരീക്ഷാഫലമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. എ പ്ലസ്സുകാരുടെ പോസ്റ്റുകളും അവര്‍ക്കുള്ള അഭിനന്ദവുമൊക്കെയാണ് വിഷയം. മികച്ച വിജയം നേടിയവരെ അഭിനന്ദിക്കേണ്ടത് തന്നെയാണ്, എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയവര്‍ ഒരിക്കലും മോശക്കാരുമല്ല.

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നൊമ്പരമാകുകയാണ് തിരുവനന്തപുരം അയന്തിയിലെ അശ്വതി. 9 എ ഗ്രേഡ് ഉറപ്പാണെന്ന് വീട്ടുകാര്‍ക്ക് വാക്കു നല്‍കിയാണ് അശ്വതി അനശ്വരതയിലേക്കു മറഞ്ഞത്.

പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ അശ്വതി നേടിയത് 7 എ പ്ലസ് അടങ്ങിയ മികച്ച വിജയമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അശ്വതി ചെള്ളുപനി ബാധിച്ചു മരണത്തിന് കീഴടങ്ങിയത്. മികച്ച വിജയത്തിന് അഭിനന്ദനം തേടിയെത്തുന്നതിന് പകരം നിറഞ്ഞത് ശോകം മാത്രമാണ്.

വീട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഏഴു വിഷയത്തില്‍ എ പ്ലസും രണ്ടു വിഷയത്തില്‍ എയും ഒരെണ്ണത്തില്‍ ബി പ്ലസുമാണ് അശ്വതി നേടിയത്.

അശ്വതിയുടെ പിതാവ് ഓട്ടോ ഡ്രൈവറായ ഷാജിദാസിനും മാതാവ് അനിതകുമാരിയ്ക്കും മകളെ നഷ്ടപ്പെട്ട വേദന മാറിയിട്ടില്ല. അശ്വതിയുടെ സഹോദരി അഹല്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

പന്തുവിളയിലെ വീട്ടില്‍ നിന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് വിട്ടുമാറാത്ത പനിയുമായി അശ്വതി ആശുപത്രിയില്‍ എത്തുന്നത്. പിന്നീട് നില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. ചെള്ളുപനി സ്ഥിരീകരിച്ചതിനു പിന്നാലെ മരണം അശ്വതിയെ നിത്യതയിലേക്ക് മറഞ്ഞു.