റോണ്‍സനും പടിയിറങ്ങി..! നിങ്ങളിലെ മത്സരാര്‍ത്ഥി ബോറായിരുന്നു എന്ന് അശ്വതി!!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ അതിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഷോയില്‍ നിന്ന് മറ്റൊരു മത്സരാര്‍ത്ഥികൂടി വിടവാങ്ങിയിരിക്കുകാണ്. നടന്‍ റോണ്‍സനാണ് ഇത്തവണ എവികറ്റഡ് ആയത്. സേഫ് പ്ലേ കളിക്കുന്ന ഒരാളാണ് റോണ്‍സന്‍ എന്നായിരുന്നു താരത്തിന് എതിരെ തുടക്കം മുതലുള്ള പരാതി. ഇപ്പോഴിതാ റോണ്‍സന്റെ എവിക്ഷനെ കുറിച്ച് നടിയും ബിഗ്ഗ് ബോസ്സിന്റെ സ്ഥിരം പ്രേക്ഷകയുമായ അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

റോണ്‍സന്‍ വിന്‍സന്റ് എവിക്റ്റഡ് ആയി. ഈ എവിക്ഷനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു അശ്വതി ഫേസ്ബുക്കില്‍ കുറിച്ചത്. മാത്രമല്ല നിങ്ങള്‍ ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ വളരെ ബോറായിരുന്നു എന്നും അശ്വതി പറയുന്നു. റോണ്‍സനിലെ മത്സരാര്‍ത്ഥി ബോറായിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന്‍ അടിപൊളിയാണ് എന്നും അശ്വതി പറയുന്നു. ബിഗ് ബോസ്സ് വീട്ടില്‍ യാതൊരു നിലപാടും സംഭവങ്ങളും സംഭാവനകളും നല്‍കാതെ അവസാന ആഴ്ചയാകുന്നത് വരെ നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ റോണ്‍സന്റെ ഭാഗ്യമാണെന്ന് ഇവര്‍ പറയുന്നു.

അതേസമയം, പേര് പറയാതെ ഇനി ഒരാള്‍ കൂടി പോകാനുണ്ട് എന്നാണ് താരം പേര് എടുത്ത് പറയാതെ പറയുന്നത്. പ്രേക്ഷകരില്‍ ചിലര്‍ക്ക് എങ്കില്‍ ഒരു ഞെട്ടല്‍ തന്നെയായിരുന്നു റോണ്‍സന്റെ എവിക്ഷന്‍. പക്ഷേ വളരെ സന്തോഷത്തോട് കൂടിയാണ് ഞാന്‍ ഈ ഷോയില്‍ നിന്ന് ഇറങ്ങി പോകുന്നത് എന്ന് പറഞ്ഞാണ്.. തനിക്ക് വീട്ടില്‍ നിന്ന് കൊടുത്ത് വിട്ട സമ്മാനം എല്ലാവര്‍ക്കുമായി പകുത്ത് നല്‍കി റോണ്‍സന്‍ പടിയിറങ്ങിയത്.

റോണ്‍സന്റെ എവിക്ഷനില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത്, റിയാസ് ആണ്… കാരണം താന്‍ ഫൈനല്‍ ഫൈവില്‍ എത്തുമ്പോള്‍ അവസാനത്തെ രണ്ട് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ റോണ്‍സന്‍ ആയിരിക്കണം എന്ന് റിയാസ് പറഞ്ഞിരുന്നു. മാത്രമല്ല.. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്.

Previous article‘ആദ്യ ഭാര്യയെ’ കണ്ടിട്ടില്ല, ‘എപ്പോഴെങ്കിലും നിങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’; രണ്‍ബീര്‍ കപൂര്‍
Next articleകണ്ണിന് കണ്ണ് പല്ലിന് പല്ല്..! പൃഥ്വിരാജിനെപോലും ഞെട്ടിച്ച കുട്ടി കടുവ..! വീഡിയോ ഏറ്റെടുത്ത് താരം!