ഡോക്ടര്‍ റോബിന്റെ കാര്യത്തില്‍ തീരുമാനമായി..! ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ വിജയി ആകാമായിരുന്നു!!

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് ആയിരിക്കും ബിഗ്ഗ് ബോസ്സ് മലയാളത്തില്‍ ഇന്നത്തേത്. അപ്രതീക്ഷിത രംഗങ്ങള്‍ക്ക് സാക്ഷിയായ ബിഗ്ഗ് ബോസ്സ് വീട്.. ഇന്ന് മോഹന്‍ലാല്‍ എത്തുന്നതോടെ എന്തെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് എത്തും…

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് ആയിരിക്കും ബിഗ്ഗ് ബോസ്സ് മലയാളത്തില്‍ ഇന്നത്തേത്. അപ്രതീക്ഷിത രംഗങ്ങള്‍ക്ക് സാക്ഷിയായ ബിഗ്ഗ് ബോസ്സ് വീട്.. ഇന്ന് മോഹന്‍ലാല്‍ എത്തുന്നതോടെ എന്തെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് എത്തും എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് മലയാളി സീസണ്‍ ഫോറിന്റെ സ്ഥിരം പ്രേക്ഷക എന്ന നിലയിലും ഷോയെ കുറിച്ച് കൃത്യമായ അവലോകനം നടത്തുന്ന വ്യക്തി എന്ന നിലയിലും നടി അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇന്ന് മോഹന്‍ലാല്‍ വരുന്ന ദിവസം ആയതുകൊണ്ട് തന്നെ ജാസ്മിന്‍ പുറത്ത് പോയതിന്റെ കാരണങ്ങളും റോബിനെ ഹൗസില്‍ നിന്ന് പുറത്താക്കിയ കാര്യങ്ങളും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഡോക്ടര്‍ റോബിന്‍ ഇനി തിരിച്ചു വരുമോ എന്ന് കാത്തിരിക്കുന്ന ആരാധകരിലേക്ക് സങ്കടം നിറഞ്ഞ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അങ്ങനെ ഡോക്ടര്‍ടെ കാര്യത്തിലും തീരുമാനം ആയി! എന്നാണ് ഷോയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അശ്വതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

ഇതിനര്‍ത്ഥം ഡോക്ടര്‍ ഷോയില്‍ നിന്ന് പുറത്തായോ എന്നാണ് കമന്റുകള്‍ പോസ്റ്റിന് അടിയില്‍ വരുന്നത്. കാരണം, ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ വാര്‍ത്ത നിനക്കു ഹൗസിനുള്ളില്‍ ഇരുന്നു കേള്‍ക്കാമായിരുന്നു, എന്ന് അശ്വതി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ചില യൂട്യൂബ് ചാനലുകളും റോബിന്‍ ഹൗസിന് പുറത്തേക്ക് തന്നെയാണെന്നാണ് വിലയിരുത്തുന്നത്. ഇത്തരത്തില്‍ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ജാസ്മിന്‍ വീടിന് അകത്ത് തന്നെ നിന്നിരുന്നു എങ്കില്‍ തുടര്‍ന്നും മത്സരിച്ചു ചിലപ്പോള്‍ വിജയിയും ആകാമായിരുന്നു..എന്നാണ് അശ്വതി പറയുന്നത്.

എന്തായാലും ഈ സീസണ്‍ പ്രേക്ഷകര്‍ക്കു എന്ത് സന്ദേശം ആണ് നല്‍കുന്നത് എന്ന് ചോദിച്ചാല്‍ അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാന്‍ പോകുന്നില്ല എന്നത് തന്നെയാണെന്ന് ഉത്തരമായി താന്‍ പറയും എന്നാണ് അശ്വതി കുറിയ്ക്കുന്നത്.