പൂജയെ ഉപ്പും മുളകിൽ നിന്നും പുറത്താക്കി, ചർച്ചയായി താരത്തിന്റെ പുതിയ പോസ്റ്റ്

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് ഉപ്പും മുളകും, പാറമട വീട്ടിലെ ബാലുവിനെയും  ആരാധകർ  ചേർത്തിരുന്നു, പരമ്പരയിൽ ഏറെ ആരാധകർ ഉള്ള താരമായിരുന്നു ജൂഹി, ബാലുവിന്റെ മകൾ  എത്തിയ ജൂഹിയെ പ്രേകഷർക്ക്  ഇഷ്ടപ്പെട്ടിരുന്നു, പാരമ്പരയിലെ ലച്ചുവിന്റെ…

ഏറെ ആരാധകർ ഉള്ള പരമ്പരയാണ് ഉപ്പും മുളകും, പാറമട വീട്ടിലെ ബാലുവിനെയും  ആരാധകർ  ചേർത്തിരുന്നു, പരമ്പരയിൽ ഏറെ ആരാധകർ ഉള്ള താരമായിരുന്നു ജൂഹി, ബാലുവിന്റെ മകൾ  എത്തിയ ജൂഹിയെ പ്രേകഷർക്ക്  ഇഷ്ടപ്പെട്ടിരുന്നു, പാരമ്പരയിലെ ലച്ചുവിന്റെ വിവാഹം  വളരെ ഗംഭീരമായിട്ടായിരുന്നു നടത്തിയത്, ഒർജിനൽ വിവാഹത്തെ വെല്ലുന്ന തരത്തിൽ ആയിരുന്നു വിവാഹം, എന്നാൽ വിവാഹം കഴിഞ്ഞതോടെ ജൂഹി പരമ്പരയിൽ നിന്നും പിന്മാറുക ആയിരുന്നു, തനിക്ക്  പഠിക്കാൻ ഉള്ളത് കൊണ്ടാണ് താൻ പരമ്പരയിൽ നിന്നും  പിന്മാറുന്നത് എന്ന് പറഞ്ഞ് ജൂഹി എത്തിയിരുന്നു, പിന്നാലെ തന്റെ വിവാഹം ഉറപ്പിച്ചതായും താരം പറഞ്ഞിരുന്നു, ഡോക്ടർ റോവിനുമായിട്ടാണ് ജൂഹിയുടെ വിവാഹം ഉറപ്പിച്ചത്.

ജൂഹിയും  റോവിനും തമ്മിൽ വളരെ കാലമായി പ്രണയത്തിൽ ആയിരുന്നു. ജൂഹിക്ക് ശേഷം പൂജ ജയറാം എന്നൊരു കഥാപാത്രമായിരുന്നു ഉപ്പും മുളകിലേക്കും എത്തിയത്. അശ്വതി നായര്‍ ആയിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പാറമട വീട്ടിലേക്ക് ഒരു പാവാടക്കാരി കൂടി എത്തുന്നു എന്ന് പറഞ്ഞ് കൊണ്ട് വന്ന പ്രൊമോ വലിയ തരംഗമായിരുന്നു. അതോടെ പൂജയ്ക്ക് വലിയ സ്വീകരണവും ലഭിച്ചു. പിന്നീടുള്ള എപ്പിസോഡുകളിലെല്ലാം പാറമട വീട്ടില്‍ പൂജയും ഉണ്ടായിരുന്നു.
നേരത്തെ പലപ്പോഴും ഉണ്ടായത് പോലെ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കൈയടി വാങ്ങാറുള്ള ഉപ്പും മുളകും പൂജയിലൂടെയും അത് നേടി എടുത്തു. പരമ്ബരയിലെ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന നടി ജൂഹി റുസ്തഗിയുമായിട്ടുള്ള രൂപസാദൃശ്യമായിരുന്നു അശ്വതിയെ വൈറലാക്കിയത്. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്തുണ നല്‍കിയവരൊക്കെ വിമര്‍ശിക്കാനും തുടങ്ങി. പൂജയെ  നിന്നും മാറ്റണം തങ്ങൾക്ക് പൂജയെ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ ആയിരുന്നു ആരാധകരുടെ അഭിപ്രായം .

പരമ്ബരയുടെ പുതിയ എപ്പിസോഡുകളുടെ കമന്റ് ബോക്‌സ് നിറയെ പൂജയെ മാറ്റണമെന്നുള്ള പ്രതികരണം വന്ന് തുടങ്ങി. ഒടുവിലാത പൂജയെ കാണുന്നില്ലെന്നാണ് പുതിയ ആരോപണം . ഇപ്പോഴിതാ തനിക്കൊരു എട്ടിന്റെ പണി കിട്ടിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പൂജ. ‘അപ്പച്ചാ മരിക്കരുത്, പ്ലീസ്’ എന്ന ക്യാപ്ഷനില്‍ ഒരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അശ്വതി പങ്കുവെച്ചത്. ഗുലുമാല്‍ എന്ന പരിപാടിയിലൂടെ നടന്‍ അനൂപ് എനിക്കും ഒരു എട്ടിന്റെ പണി തന്നു. എല്ലാവരും കാണണമെന്നായിരുന്നു അശ്വതി പറഞ്ഞിരിക്കുന്നത്.