പ്രാധമിക കർമങ്ങളിൽ പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശരീരം നമ്മളെ എഴുന്നേൽപ്പിച്ചാൽ അത് ചെയ്തു വന്നു തിരിച്ചു കിടക്കണം, എന്നിട്ട് വെച്ച അലാറം എങ്കിലും അടിച്ചോന്നു നോക്കണം

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി…

കുംകുമ പൂവ് സീരിയൽ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അൽഫോൻസാമ്മ സീരിയലിൽ ശാന്തയായ എത്തിയ താരം കുംകുമ പൂവിൽ വില്ലത്തി ആയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടുപോയി, ഇപ്പോൾ അഭിനയ തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം, എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അശ്വതി, ബിഗ്‌ബോസ് സീസണിലെ ഓരോ എപ്പിസോഡിനെക്കുറിച്ചും അശ്വതി റിവ്യൂ എഴുതാറുണ്ടായിരുന്നു, ഇപ്പോൾ തനിക്ക് പറ്റിയ ഒരമളിയെ കുറിച്ച് ആരാധകരോട് പങ്കുവെക്കുകയാണ് അശ്വതി,

താരത്തിന്റെ പോസ്റ്റ്:

അങ്ങനെ ഞാൻ ജീവിതത്തിൽ ഒരു പാഠം കൂടെ പഠിച്ചു…രാവിലെ എഴുന്നേറ്റു സ്ഥിരമുള്ള പോലെ പാചകം തുടങ്ങി അച്ചായന് കൊണ്ടുപോകേണ്ടതെല്ലാം ടിഫിൻബോക്സിൽ പാക്ക് ചെയ്തു (wahh wahh wahh), കഴിച്ചിട്ടുപോകാനുള്ളതെല്ലാം തയാറാക്കി മേശപ്പുറത്തു വെച്ച് (areewahh!!) അച്ചായനെ വിളിക്കാൻ തുടങ്ങുമ്പോൾ ആണു ഉൾവിളി ഒന്ന് ക്ലോക്കിലേക്ക് നോക്കാൻ🕟.. നോക്കിയ ഞാൻ അൽപ്പ നേരം അങ്ങനെ തന്നെ നിന്നു.. സമയം 4.30am!!! ശ്ശെടാ ക്ലോക്ക് പിന്നെയും നിന്നോ??

കഴിഞ്ഞ ദിവസമല്ലേ ബാറ്ററി മാറ്റിയത്  ഫോണിലൂടെ നോക്കാം എന്ന് വെച്ച് നോക്കിയ ഞാൻ പ്രത്യേകിച്ച് ഒരു റിയാക്ഷനുമില്ലാതെ ഒന്ന് നിന്നു…  എന്നിട്ടാണ് ആ സത്യം മനസിലാക്കിയത്  “പ്രാധമിക കർമങ്ങളിൽ പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശരീരം നമ്മളെ എഴുന്നേൽപ്പിച്ചാൽ അത് ചെയ്തു വന്നു തിരിച്ചു കിടക്കണം, എന്നിട്ട് വെച്ച അലാറം എങ്കിലും അടിച്ചോന്നു നോക്കണം, അല്ലാതെ ഒറക്കപിച്ചിൽ ചാടി അടുക്കളയിൽ കയറരുത് “