നാദിര്‍ഷാക്കാ.. നിങ്ങളെന്റെ ഉറക്കം കളയുന്നു..! ചര്‍ച്ചയായി നടി അശ്വതിയുടെ കുറിപ്പ്!

നടനും സംവിധായകനുമായ നാദിര്‍ഷായുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ഈശോ.. ഇപ്പോഴിതാ സിനിമ സമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സിനിമ കണ്ട ശേഷം സീരിയല്‍ താരം അശ്വതി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച…

നടനും സംവിധായകനുമായ നാദിര്‍ഷായുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ഈശോ.. ഇപ്പോഴിതാ സിനിമ സമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ സിനിമ കണ്ട ശേഷം സീരിയല്‍ താരം അശ്വതി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.. ഈശോ സിനിമ കണ്ടശേഷം തന്റെ ഉറക്കം പോയെന്ന് സീരിയല്‍ താരം അശ്വതി തോമസ് കുറിയ്ക്കുന്നു. നാദിര്‍ഷാക്കയുടെ സിനിമ കണ്ട് രണ്ടാം തവണയാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത് എന്നും അശ്വതി കുറിയ്ക്കുന്നു.

ആദ്യത്തെ തവണ ‘അമര്‍ അക്ബര്‍ അന്തോണി’ ഞങ്ങള്‍ക്ക് തന്നുകൊണ്ട് ഉറക്കം കളഞ്ഞു.. ഇപ്പോഴിതാ ഈശോ സിനിമയും തന്റെ ഉറക്കം കളയുന്നു… ഈശോ നല്ലൊരു സിനിമ അനുഭവമാണ് എന്നും.. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്നും അശ്വതി തന്റെ കുറിപ്പിലൂടെ പറഞ്ഞുവെയ്ക്കുന്നു.. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
ഈശോ… ഡിയര്‍ നാദിര്‍ഷാക്കാ, നിങ്ങളിത് രണ്ടാമത്തെ തവണയാണ് എന്റെ ഉറക്കം കളയുന്നത്… ഇത്രയും ദ്രോഹം രണ്ട് പെണ്മക്കളുള്ള ഒരു അമ്മയോട് കാണിക്കരുത്… ആദ്യത്തെ തവണ ‘അമര്‍ അക്ബര്‍ അന്തോണി’ ഞങ്ങള്‍ക്ക് തന്നുകൊണ്ട്

എന്റെ ഉറക്കം കളഞ്ഞു… എത്ര ആഴ്ചകള്‍ എടുത്തു അതില്‍ നിന്ന് മോചിതയാകാന്‍ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ ധാ ‘ഈശോ’… എന്താ പറയാ..
ഇതിനി എത്ര നാള്‍ എടുക്കും ആ പേടി മനസ്സില്‍ നിന്നു ഒന്ന് നീങ്ങാന്‍, എന്നറിയില്ല. പക്ഷേ ഓരോ അച്ഛന്മാരും അമ്മമാരും ആ പേടി മനസ്സില്‍ നിന്നു നീക്കരുത്.. കാരണം കാലം അതാണ്. ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ നല്ല സിനിമ. നല്ല മെസ്സേജ്… ഇങ്ങനെയുള്ള അച്ഛന്മാര്‍ ആണ് ഈ കാലത്തിനു വേണ്ടത്. ‘ഇക്കയുടെ കേശു കണ്ടപ്പോള്‍ എനിക്ക്(എനിക്ക് മാത്രം) തോന്നിയൊരു ക്ഷീണം

ഈശോയിലൂടെ എടുത്തു മാറ്റിയതില്‍ ഒരുപാട് സന്തോഷം’.. എന്നും അശ്വതി കുറിച്ചിരിക്കുന്നു.. പ്രഖ്യാപനം മുതല്‍ ഒരുപാട് വിവാദത്തില്‍പ്പെട്ട സിനിമയായിരുന്നു ഈശോ.. ചിത്രത്തില്‍ ജയസൂര്യയും, നമിത പ്രമോദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.