അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍! വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതി ശ്രീകാന്ത്!

അവതാരിക, നടി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം ശോഭിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിലെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വിവാഹ ജീവിതത്തിലെ പത്ത്…

അവതാരിക, നടി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം ശോഭിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിലെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വിവാഹ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് അശ്വതി. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇന്ന് തന്റെ വിവാഹ വാര്‍ഷിക ദിനമാണെന്ന് അറിയിക്കുന്നത്.

ഭര്‍ത്താവ് ശ്രീകാന്തിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് താരം ഇതേ കുറിച്ച് കുറിച്ചത്, ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍.. എന്നാണ് ഫോട്ടോ പങ്കുവെച്ച് അശ്വതി കുറിയ്ക്കുന്നത്.. അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ ! നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍ ! ‘കൂട്ട്’ ഒരു വില പിടിച്ച വാക്കാണ് എന്നും എഴുതിക്കൊണ്ട് തന്റെ ഭര്‍ത്താവ്

ശ്രീകാന്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയാണ് അശ്വതി. വിശേഷം പങ്കുവെച്ച് അശ്വതി എത്തിയതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്. ഗായിക ജ്യോത്സന, നടി ശ്രുതി രജനികാന്ത് എന്നിവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്. വിവാഹ ദിനത്തിലെ ഫോട്ടോ കൂടി പുതിയ പോസ്റ്റില്‍ അശ്വതി പങ്കുവെച്ചിരുന്നു.. ഈ ഫോട്ടോയും ഇപ്പോള്‍ ഈ പോസ്റ്റിന് ഒപ്പം തന്നെ ശ്രദ്ധ നേടുകയാണ്.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)