അങ്ങനെ ഒരു മറുപടി നൽകുന്നതിന് മുൻപ് ഞാൻ ആ കാര്യങ്ങൾ ആണ് ആലോചിച്ചത്!

അടുത്തിടെയാണ് അശ്വതി ശ്രീകാന്ത് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വളരെ മോശമായി ഒരാൾ കമെന്റ് ചെയ്തത്. ഈ കമെന്റ് കണ്ടു പേടിച്ചിരിക്കാനോ കമെന്റ് ഡിലീറ്റ് ചെയ്യാനോ അശ്വതി തയാർ അല്ലായിരുന്നു.…

aswathy sreekanth about comment

അടുത്തിടെയാണ് അശ്വതി ശ്രീകാന്ത് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വളരെ മോശമായി ഒരാൾ കമെന്റ് ചെയ്തത്. ഈ കമെന്റ് കണ്ടു പേടിച്ചിരിക്കാനോ കമെന്റ് ഡിലീറ്റ് ചെയ്യാനോ അശ്വതി തയാർ അല്ലായിരുന്നു. അയാൾ പറഞ്ഞത് ഭാഷയിൽ തന്നെ കൃത്യമായ മറുപടി അയാൾക്ക് കൊടുക്കാനും അശ്വതി മറന്നില്ല. അയാളുടെ കമെന്റും അശ്വതിയുടെ മാസ്സ് മറുപടിയും കൂടി ആയപ്പോഴേക്കും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് പ്രചരിച്ചത്. നിരവധി പേരാണ് അശ്വതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. തൻറെ ഒറിജിനൽ പ്രൊഫൈലിൽ നിന്നാണ് അയാൾ കമെന്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഇതിലെ പ്രാധാന്യ കാര്യം. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കമെന്റ് ചെയ്തവൻ മാപ്പ് പറഞ്ഞുകൊണ്ടും എത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനു മുൻപ് താൻ ചിന്തിച്ചിരുന്ന കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കകുകയാണ് അശ്വതി.

ആദ്യമൊക്കെ ഇത്തരത്തിൽ മോശം കമെന്റുകൾ വരുമ്പോഴക്കെ തെറ്റ് നമ്മുടെ ഭാഗത്ത് നിന്നാണെന്ന് വിശ്വസിച്ച് ഒരുപാട് വിഷമിച്ചിരുന്നു. പലപ്പോഴും ഇത്തരം കമെന്റുകൾ വരുമ്പോൾ അത് കണ്ട ആരെങ്കിലും കണ്ടോ എന്ന് പേടിച്ച പെട്ടന്ന് ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ഒക്കെ ആയിരുന്നു ചെയ്യാറുണ്ടായിരുന്നത്. ആരോടും പറയാൻ കഴയാതെ പലപ്പോഴും കരഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം കമെന്റുകളോട് ഉള്ള എന്റെ സമീപനത്തിൽ വളരെ മാറ്റം വന്നിട്ടുണ്ട്. ഇതൊന്നും ഒരിക്കലും നമ്മുടെ തെറ്റ് അല്ല എന്ന് തിരിച്ചറിഞ്ഞത് തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഇങ്ങനെ ഒരു കമെന്റ് വന്നപ്പോൾ ആദ്യം എന്നെ അത്ഭുതപ്പെടുത്തിയത് അയാളുടെ ഒറിജിനൽ പ്രൊഫൈലിൽ നിന്നാണ് വന്നു ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നാണു. അത്ര ധൈര്യം അയാൾ കാണിച്ചത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.

ആദ്യം ഞാൻ ചിന്തിച്ചത് ഇതിന് മറുപടി കൊടുക്കണോ എന്നാണു. അതിനു ശേഷം കമന്റ് വന്നിരിക്കുന്ന പ്രൊഫൈൽ ഒറിജിനൽ തന്നെയാണോ എന്നാണു പിന്നെ നോക്കിയത്. പ്രൊഫൈൽ ഒറിജിനൽ ആണെന്ന് കണ്ടത് എനിക്ക് ഭയങ്കര അതിശയം ആയിരുന്നു ഉണ്ടാക്കിയത്. അങ്ങനെയാണ് ഞാൻ അതിനു മറുപടി കൊടുത്തത്. ഒരുപാട് പെൺകുട്ടികൾ എന്നെഅതിനു ശേഷം വിളിച്ചിരുന്നു. അവളെല്ലാം പിന്തുണയും അറിയിച്ചിരുന്നു.