വീട്ടിലേക്കൊന്നു കൊണ്ടു പോയതിന് ഒരുപാട് നന്ദി, അശ്വതിയുടെ വാക്കുകൾ

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്.…

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെ താരം താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം അശ്വതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രം കണ്ടതിനു ശേഷമുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അശ്വതി. സ്‌ക്രീനില്‍ വെട്ടും കുത്തും കൊലയും ചോരയും ഹൊററും കണ്ട് മനസ്സ് മടുത്തിരുന്നപ്പോള്‍ ഇതാ ഹൃദയം നിറയ്ക്കുന്ന സിനിമ. ഇന്ദ്രന്‍സ് എന്ന അതുല്യ നടനോട് നമുക്ക് തോന്നി പോകുന്നത് എന്തൊരു സ്‌നേഹമാണെന്നോ? മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും ഉള്‍പ്പെടെ വീട് വീടാക്കിയ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ റോജിന്‍ തോമസിനും Friday Films നും നന്ദി, വീട്ടിലേക്കൊന്നു കൊണ്ടു പോയതിന് എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

ശരിക്കും ഒരു feelgood movie.. പല സീനുകളും കണ്ണ് നനയിച്ചു, ഇന്നലെ ആണ് ഞാൻ ഈ മൂവി കണ്ടത്…. ഇതിൽ എല്ലാരും സൂപ്പർ ആയിരുന്നു. ഇന്ദ്രൻസ് ഏട്ടൻ… ഒന്നും പറയാൻ ഇല്ല.. ആളുടെ കഴിവ് ആരും കാണാതെ പോയല്ലോ… എന്ന് ഓർക്കുമ്പോൾ സങ്കടം മാത്രം, പുണ്യമായ മാതൃസ്നേഹം വാഴ്ത്തപ്പെടാറുണ്ടെങ്കിലും പിതൃ സ്നേഹവും മഹത്വവും പലപ്പോഴും വിസ്മരിക്കപ്പെട്ട പോലെ തോന്നാറുണ്ട്.. ഒരു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി എന്നതിനപ്പുറം മനസ്സിൻ്റെ ആഴങ്ങളിൽ നൂറു നൂറു ചിന്തകളും പാഠങ്ങളും ഈ ഒരു നല്ല സിനിമ തീർച്ചയായും എനിക്ക് സമ്മാനിച്ചു, ചില പടങ്ങൾ അങ്ങനെയാണ് ഒരു ബഹളവും ഇല്ലാതെ വരും പക്ഷേ മനസ് നിറക്കു൦, തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകർ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച് കൊണ്ട് അശ്വതിയുടെ പോസ്റ്റിൽ എത്തിയിരിക്കുന്നത്.