‘കഥ മാറിയതും ചില വെളിപാടുകള്‍ ഉണ്ടായതും അവിടുന്നാണ്’ അശ്വതി ശ്രീകാന്ത്

പുതുവര്‍ഷം ആഘോഷിക്കുകയാണ് ഏവരും. കഴിഞ്ഞ വര്‍ഷം ചിലര്‍ക്ക് സന്തോഷമായിരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴിതാ പോയ വര്‍ഷത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഉള്ളത് പറഞ്ഞാ ഫസ്റ്റ് ഹാഫ് വന്‍…

പുതുവര്‍ഷം ആഘോഷിക്കുകയാണ് ഏവരും. കഴിഞ്ഞ വര്‍ഷം ചിലര്‍ക്ക് സന്തോഷമായിരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴിതാ പോയ വര്‍ഷത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഉള്ളത് പറഞ്ഞാ ഫസ്റ്റ് ഹാഫ് വന്‍ പൊളിയാരുന്നു… സെക്കന്റ് ഹാഫായപ്പോള്‍ എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകള്‍ പോലെയായി പോയി 2022 എന്നാണ് അശ്വതി പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

ഉള്ളത് പറഞ്ഞാ ഫസ്റ്റ് ഹാഫ് വന്‍ പൊളിയാരുന്നു… സെക്കന്റ് ഹാഫായപ്പോള്‍ എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകള്‍ പോലെയായി പോയി 2022.

പിള്ളേരേം കൊണ്ട് ആശുപത്രിയില്‍ കയറി ഇറങ്ങി ഇപ്പൊ ഒരു ദിവസം കണ്ടില്ലേല്‍ അവര് ഇങ്ങോട്ട് വിളിച്ച് ചോദിക്കണ അവസ്ഥയായി വീട്ടുകാര്യവും ജോലിയും കൂടി കുഴഞ്ഞ് മറിയുമ്‌ബോള്‍ ‘ബാലന്‍സ് ഈസ് എ മിത്ത് ബേബി’ എന്ന് എന്നോട് തന്നെ പറഞ്ഞ് വലിഞ്ഞോടിയ അഞ്ചാറു മാസങ്ങള്‍.
വലിയ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു ദിവസം എങ്ങാനും ഉണ്ടായാല്‍ ഞാനിപ്പോ എന്നെ തന്നെ നുള്ളി നോക്കാറുണ്ട്
പിന്നെ ജോലി ഇതായത് കൊണ്ട് മാത്രം മേക്കപ്പ് ഒക്കെ ഇട്ട് നാലു ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇടാന്‍ പറ്റുന്നുണ്ട്. ഇവിടെല്ലാം പൊളിയാണെന്ന് നാട്ടുകാരെങ്കിലും ചുമ്മാ ഓര്‍ത്ത് അസൂയപ്പെടട്ടെ
ഇങ്ങനൊക്കെയാണേലും ഈ സെക്കന്‍ഡ് ഹാഫിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. കഥ മാറിയതും ചില വെളിപാടുകള്‍ ഉണ്ടായതും അവിടുന്നാണ്. ജീവിതത്തിന്റെ ലക്ഷ്യം വെളിപ്പെട്ട് തുടങ്ങുന്ന ചില നിമിഷങ്ങള്‍ ഉണ്ടല്ലോ… അങ്ങനെ ചില മൊമെന്റ്സ്, ഉള്ളിലേക്കു തുറന്ന കണ്ണാടി പോലെ ചില മനുഷ്യര്‍, പ്രപഞ്ചം നമ്മളോട് സംവദിക്കുന്ന ചില മനോഹരമായ അനുഭവങ്ങള്‍, വ്യക്തത വന്ന കാഴ്ചപ്പാടുകള്‍, ഉറപ്പിച്ച ലക്ഷ്യങ്ങള്‍….ഫില്‍റ്ററുകള്‍ ഇല്ലാത്ത ജീവിതത്തില്‍ സന്തോഷത്തിന്റെ നൂറായിരം മൈക്രോ മൊമെന്റ്സ്… വന്നവര്‍ക്കും നിന്നവര്‍ക്കും ഇറങ്ങി പോയവര്‍ക്കും നന്ദി…(ആശംസാ വീഡിയോ അയച്ച് കൊടുക്കാത്തതിന് പിണങ്ങി പോയ കൂട്ടുകാര്‍ക്ക് ഉള്‍പ്പെടെ.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)