എനിക്ക് നിങ്ങളോട് തോന്നുന്ന സ്നേഹമാണ് മനുഷ്യാ സ്‌നേഹം..! വിശേഷ ദിനത്തില്‍ ഭര്‍ത്താവിനെ കുറിച്ചുള്ള പോസ്റ്റുമായി അശ്വതി!

ഫാദേഴ്‌സ് ഡേ ദിനത്തില്‍ അവതാരികയും നടിയുമായ അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവിന് ഫാദേഴ്‌സ് ഡേ ആശംസിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയപ്പെട്ട ജീവിത പങ്കാളിക്കും ഏറ്റവും…

ഫാദേഴ്‌സ് ഡേ ദിനത്തില്‍ അവതാരികയും നടിയുമായ അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവിന് ഫാദേഴ്‌സ് ഡേ ആശംസിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയപ്പെട്ട ജീവിത പങ്കാളിക്കും ഏറ്റവും മികച്ച അച്ഛനും ആയ ശ്രീകാന്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. നിങ്ങളുടെ കൂടെ ഈ ജീവിതം പങ്കിടാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നു എന്നും താരം പറയുന്നു.

രണ്ട് പെണ്‍മക്കളാണ് അശ്വതി- ശ്രീകാന്ത് ദമ്പതികള്‍ക്ക് ഉള്ളത്. പത്മ, കമല എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ശ്രീകാന്തിന്റെ ഫോട്ടോ പങ്കുവെച്ചാണ് അശ്വതി ആശംസാ കുറിപ്പ് എഴുതിയിരിക്കുന്നത്. പിള്ളേരെ ഞാന്‍ നോക്കാം, നീ കുറച്ചു കൂടി കിടന്നോളൂ’ എന്ന് പറയുമ്പോള്‍, കൂര്‍ക്കം വലി കേട്ട് കുട്ടികള്‍ ഉണരാതിരിക്കാന്‍ മുറി മാറി കിടക്കാന്‍ പോകുന്ന നിസ്സഹായത കാണുമ്പോള്‍, അവര്‍ക്കൊരു പനി വന്നാല്‍ വെപ്രാളം കൊണ്ടുള്ള നടപ്പ് കാണുമ്പോള്‍ ഒക്കെ എനിക്ക് നിങ്ങളോട് തോന്നുന്ന സ്നേഹമാണ് മനുഷ്യാ സ്‌നേഹം..

എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇന്നത്തെ ഈ പ്രത്യേക ദിനത്തില്‍ താരത്തിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മിനിസ്‌ക്രീനിലും സോഷ്യല്‍

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

മീഡിയ ഇടങ്ങളിലും സജീവമായി തുടരുന്ന അശ്വതിയുടെ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളും ഉറച്ച നിലപാടുകളും ഉള്ള താരം ഒരു എഴുത്തുകാരി കൂടിയാണ്.