ആഗ്രഹിച്ചത് ഒന്ന്, എന്നാൽ ശരിക്കും ലഭിച്ചത് മറ്റൊന്ന്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആഗ്രഹിച്ചത് ഒന്ന്, എന്നാൽ ശരിക്കും ലഭിച്ചത് മറ്റൊന്ന്!

Aswathy Sreekanth new photos

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. തന്റെ പ്രണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ അശ്വതി ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രം ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

Aswathy Sreekanth viral post

Aswathy Sreekanth viral post

തന്റെ രണ്ടു ചിത്രങ്ങൾ ആണ് അശ്വതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഒന്ന് കയ്യിൽ പുസ്തകവുമായി ഇരിക്കുന്ന അശ്വതിയുടെ ചിത്രവും മറ്റൊന്ന് അടുക്കളയിൽ പാത്രം കഴുകാനുള്ള തിരക്കിൽ നിൽക്കുന്ന അശ്വതിയുടെ ചിത്രവും ആണ്. എന്താകാനാണോ ആഗ്രഹിച്ചത് എന്നതിൽ ആണ് പുസ്തകം പിടിച്ച് നിൽക്കുന്ന ചിത്രം കാണിക്കുന്നത്, ഇപ്പോൾ എന്തായി എന്ന് പറയുന്നതിൽ പാത്രം കഴുകാൻ നിൽക്കുന്ന ചിത്രവും ആണ് അശ്വതികാണിക്കുന്നത് .

നിരവധി രസകരമായ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. അവയ്‌ക്കെല്ലാം അതെ രീതിയിൽ തന്നെ അശ്വതി മറുപടിയും കൊടുക്കുന്നുണ്ട്. ‘ഈ പാത്രം കഴുകാനും മിഷൻ ആണോ…? അല്ല..നിങ്ങളൊക്കെ പോയി കഴിഞ്ഞാൽ..അതൊക്കെ ഞാൻതന്നെ കഴുകി വെക്കും’, ആഗ്രഹങ്ങൾ പോലെ ജീവിക്കുന്നതിലും ജീവിതം ആസ്വദിക്കുന്നതും തമ്മിലുള്ള വെത്യാസം…, ‘കെട്ടിയോന്റെ പാത്രങ്ങൾ ഒക്കെ പുള്ളിയെ കൊണ്ട് കഴികിക്കു’ തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!