ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമുണ്ടായ ആ രാത്രി, അശ്വതിയുടെ കുറുപ്പ് !

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓർമ്മയാണിന്ന്…! മനുഷ്യന്മാര് ഇങ്ങനങ്ങ് മരിച്ച് പോകാവോ? ഒറ്റ വാക്കും പറയാതെ… പതിവുള്ളൊരുമ്മ പോലും തരാതെ, ഇനി എന്നു കാണുമെന്ന് പറയാതെ… അമ്മ കോരിക്കൊടുത്ത ഇത്തിരി കഞ്ഞി…

Aswathy Sreekanth viral post

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടായ രാത്രിയുടെ ഓർമ്മയാണിന്ന്…! മനുഷ്യന്മാര് ഇങ്ങനങ്ങ് മരിച്ച് പോകാവോ? ഒറ്റ വാക്കും പറയാതെ… പതിവുള്ളൊരുമ്മ പോലും തരാതെ, ഇനി എന്നു കാണുമെന്ന് പറയാതെ… അമ്മ കോരിക്കൊടുത്ത ഇത്തിരി കഞ്ഞി കുടിച്ച്, അയല്പക്കത്തെ ആലീസ് ചേച്ചിയുടെ കൈയിൽ നിന്ന് ഇത്തിരി വെള്ളം വാങ്ങി കുടിച്ച്…എന്റെ ‘നാരായണാ’ ന്നു അമ്മയുടെ മടിയിലേയ്ക് വീണ്, ഒരു രാത്രി ഒറ്റയ്ക്കങ്ങൊരു പോക്ക്… ആഹ്…പോട്ടെ !!

Aswathy Sreekanth
Aswathy Sreekanth

എനിക്കും കാണണ്ട… പക്ഷേ പിന്നേമെന്തിനാ എന്റെ സ്വപ്നത്തിൽ വന്ന് ഉറക്കെ ചുമയ്ക്കുന്നെ? കട്ടിൽ ചോട്ടിൽ കോളാമ്പി തിരയുന്നേ? ധന്വന്തരത്തിന്റെ കുപ്പി കമഴ്ത്തുന്നെ…? നരച്ച മുടിയിലെ തുളസിക്കതിർ ഇട്ടേച്ച് പോകുന്നെ? അമ്മയെ നോക്കണേടീ കൊച്ചേ ന്ന് പറയുന്നേ…? ഒരു ഉമ്മ കടമുണ്ടെന്ന് പിന്നെയും ഓർമ്മിപ്പിക്കുന്നെ…?? പോയവർക്ക് അങ്ങ് പോയാ പോരെ…!!
Aswathy Sreekanth
Aswathy Sreekanth

അമ്മാമ്മച്ചി മരിച്ചു പോയാൽ ഞാനും മരിക്കും എന്ന് ഉറപ്പിച്ചിരുന്നൊരു കൗമാരക്കാരി കരഞ്ഞും പതം പറഞ്ഞും തളർന്നും തുഴഞ്ഞും കടലെത്ര കടന്നിരിക്കുന്നു. പതിനേഴു വർഷം കഴിഞ്ഞും എഴുതി മുഴുമിക്കാൻ വയ്യാത്ത വണ്ണം ഈ ഓർമ്മയിൽ ഇത്രമേൽ പെയ്യണമെങ്കിൽ നോവെത്ര തീരാതെ ബാക്കിയുണ്ടാവണം !! എന്നാണ് അശ്വതി ശ്രീകാന്ത് തന്റെ അമ്മുമ്മയെ കുറിച്ച് ഓര്മ ദിവസം തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ. നിരവധി പേരാണ് അശ്വതിയുടെ കുറുപ്പിനെ പിന്തുണച്ചുകൊണ്ട് എത്തിയത്.
Aswathy Sreekanth
Aswathy Sreekanth

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. പ്രെണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രീതികരണം ലഭിക്കാറും ഉണ്ട്.