കണ്ടാല്‍ പറയുമോ സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലെന്ന്..!?

അശ്വതി ശ്രീകാന്തിനെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ഈ താരം, പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയും എല്ലാമായി മാറുകയായിരുന്നു. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് അശ്വതി അഭിനയ…

അശ്വതി ശ്രീകാന്തിനെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ഈ താരം, പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയും എല്ലാമായി മാറുകയായിരുന്നു. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അവതാരികയായി എത്തിയ താരം അഭിനേത്രി കൂടിയായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി താരത്തെ സ്വീകരിച്ചു. അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് അശ്വതിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. ഇതിലെല്ലാമുപരി ജീവിതത്തോടുള്ള അശ്വതിയുടെ കാഴ്ച്ചപ്പാടിനും ആരാധകര്‍ ഏറെയാണ്.

തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ സമൂഹത്തിന് മുന്‍പില്‍ തുറന്ന് പറയാനും താരം യാതൊരു മടിയും കാണിക്കാറില്ല. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. അതേസമയം, ഒരു എഴുത്തുകാരി കൂടിയാണ് താരം. വിവാഹ ശേഷം കുടുംബത്തെ നോക്കി വീട്ടില്‍ ഒതുങ്ങിക്കൂടാതെ വീണ്ടും അവരോടൊപ്പം തന്നെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിറകെ പറക്കുന്ന ആശ്വതി എല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധക ശ്രദ്ധ നേടുന്നത്. ഒരു ബൈക്ക് ഷോറൂം ഉദ്ഘാടനത്തിന് ശേഷം അതില്‍ പോസ് ചെയ്യുന്ന ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെയായിരുന്നു.. ആ നില്‍പ്പ് കണ്ടാ പറയുവോ സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാത്ത ടീമാണെന്ന് ???? സെല്‍ഫ് ട്രോള്‍ തന്നെ അടിച്ച് അശ്വതി ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ്. തൂവെള്ള വസ്ത്രത്തില്‍ വളരെ സുന്ദരിയായാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്.