കുടുംബവിളക്കിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം അങ്ങനെയായിരുന്നു!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും…

athira about kudumbavilakku

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വീണ്ടും കൊറോണ രൂക്ഷമായതോടെ സീരിയലുകളുടെയല്ലാം ഷൂട്ടിങ്ങുകൾ വീണ്ടും നിർത്തി വെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി പരമ്പരയുടെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ആതിര മാധവ് പങ്കുവെച്ച വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആരാധകരുടെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി ആതിര നൽകിയത്. പരമ്പരയുടെ ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ആണ് ആളുകൾ ചോദിച്ചത്. അതിൽ ഒരു ചോദ്യം കുടുംബവിളക്ക് പരമ്പരയുടെ ലൊക്കേഷനിലെ ആദ്യ ദിവസം വന്നപ്പോൾ എന്തായിരുന്നു മനസ്സിൽ എന്നാണു. ഭയങ്കര ആകാംഷയും ടെൻഷനുമായിരുന്നു അപ്പോഴെന്നും ഇപ്പോൾ അത്രയും ഇല്ലെങ്കിലും ക്യാമെറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഇപ്പോഴും ചെറിയ ടെൻഷൻ ഉണ്ടെന്നുമാണ് ആതിര നൽകിയ മറുപടി.

കഴിഞ്ഞ വര്ഷം അവസാനത്തോടെയാണ് ആതിര വിവാഹിതയായത്. എൻജിനീയർ ആയ രാജീവിനെ ആണ് ആതിര വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം ഇരുവരും നടത്തിയ യാത്രകളുടെ വിശേഷങ്ങൾ എല്ലാം ആതിര ആരാധകരുമായി പങ്കുവെച്ചിരുന്നു.