ബേബി ഷവറിനിടെ ആതിരയ്ക്ക് കിട്ടിയ കിടിലന്‍ സര്‍പ്രൈസ്..!!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബ വിളക്കിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. ഇപ്പോള്‍ നടി അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്… അതുകൊണ്ട് തന്നെ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം, സീരിയല്‍…

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബ വിളക്കിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. ഇപ്പോള്‍ നടി അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്… അതുകൊണ്ട് തന്നെ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം, സീരിയല്‍ വഴി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും ആതിര സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. നിറവയറില്‍ ആതിര അറബിക് കുത്ത് കളിച്ച വീഡിയോയും പിന്നീട് താരത്തിന്റെ വളകാപ്പ് ചടങ്ങുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

https://www.instagram.com/p/Ca_ui-YPzrm/?utm_source=ig_web_copy_link

നിറവയറില്‍ അറബിക് കുത്ത് കളിച്ച് ആരാധകരെ ഞെട്ടിച്ച താരത്തിന് ഇത്തവണ ഒരു കിടിലന്‍ സര്‍പ്രൈസാണ് കൂട്ടുകാരികളായ ഡയാനയും പാര്‍വ്വതിയും നല്‍കിയത്. ഇതിന്റെ വീഡിയോയും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആതിര ബേബി ഷവറിന്റ മേക്കപ്പും ഡ്രസ്സ് എടുക്കുന്നതുമായ സമയത്ത് താരത്തെ ഞെട്ടിച്ച് കൊണ്ട് ഒരു കിടിലന്‍ സര്‍പ്രൈസുമായാണ് കൂട്ടുകാരികള്‍ എത്തിയത്.

https://www.instagram.com/p/CbB_QClPOxU/?utm_source=ig_web_copy_link

ഫോട്ടോഷൂട്ടിനിടയിലേക്ക് ആതിരയെയും കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ഡയാന ഹമീദ് എത്തിയത് ആദ്യത്തെ സര്‍പ്രൈസ്. പിന്നീട് കൈനിറയെ സമ്മാനങ്ങളുമായി പാര്‍വ്വതിയും എത്തുകയായിരുന്നു. വളരെ ഹെല്‍ത്തി ആയിട്ടുള്ള ആഹാര സാധനങ്ങളൊക്കെയാണ് പാര്‍വതി ആതിരക്കായി വാങ്ങിക്കൊണ്ടു ചെന്നത്. പ്രസവശേഷമുള്ള തടി കുറയ്ക്കുന്നതില്‍ പാര്‍വതി ഇന്‍സ്പിരേഷന്‍ ആണെന്നും

https://www.instagram.com/reel/Ca9OG6dDg8x/?utm_source=ig_web_copy_link

താനും തടി വെക്കുമ്പോള്‍ കുറയ്ക്കുന്നത് എങ്ങനെയെന്ന് ചോദിക്കാന്‍ താന്‍ പാര്‍വതിയെ വിളിക്കാനിരിക്കുക ആയിരുന്നുവെന്നും ആതിര പറയുന്നു. കഠിനാധ്വാനം കൊണ്ടാണ് താന്‍ തടി കുറച്ചതെന്നായിരുന്നു പാര്‍വതിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. പ്രിയപ്പെട്ടവരുടെ വരവ് തനിക്ക് വലിയ സന്തോഷം നല്‍കി എന്നാണ് ആതിര പറയുന്നത്.