വിവാഹത്തിന് പിന്നാലെ പുതിയ സന്തോഷം പങ്കുവെച്ച് ആതിര മാധവ്!

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്.…

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

കഴിഞ്ഞ വര്ഷം അവസാനത്തോടെയാണ് ആതിര വിവാഹിതയായത്. എൻജിനീയർ ആയ രാജീവിനെ ആണ് ആതിര വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം ഇരുവരും നടത്തിയ യാത്രകളുടെ വിശേഷങ്ങൾ എല്ലാം ആതിര ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ആതിര മാധവ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ അഭിനയിക്കുന്ന ആതിര ഏഷ്യാനെറ്റിന്റെ തന്നെ കോമഡി ഷോ ആയ കോമഡി സ്റ്റാർസിൽ അതിഥിയായി എത്തുകയാണ്. പരിപാടിയുടെ വേദിയിൽ നിന്നുകൊണ്ടുള്ള തന്റെ ചിത്രം ആതിര തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. പരുപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി തനിക്ക് ഒരുക്കിയ വസ്ത്രം തനിക്ക് ഒരുപാട് ഇഷ്ട്ടം ആയെന്നും ഇതിന് തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി എന്നും ആതിര ചിത്രത്തിനൊപ്പം കുറിച്ചു.