കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​റി​ല്‍ വോ​ള​ണ്ടി​യ​റാ​യി പ്രവർത്തിച്ച് ആ​ത്മീ​യ രാ​ജ​ന്‍

ജോസഫിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ആത്മീയ രാജൻ, നിരവധി ആരാധകരാണ് ആത്മീയ രാജന് ഉള്ളത്, ഒരൊറ്റ സിനിമയിൽ കൂടി തന്നെ ജന ഹൃദയം കീഴടക്കുവാൻ കഴിഞ്ഞത് ആത്മീയയുടെ അഭിനയമുഹൂർത്തം കൊണ്ട് മാത്രമാണ്, തമിഴിലും…

athmiya-rajan

ജോസഫിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ആത്മീയ രാജൻ, നിരവധി ആരാധകരാണ് ആത്മീയ രാജന് ഉള്ളത്, ഒരൊറ്റ സിനിമയിൽ കൂടി തന്നെ ജന ഹൃദയം കീഴടക്കുവാൻ കഴിഞ്ഞത് ആത്മീയയുടെ അഭിനയമുഹൂർത്തം കൊണ്ട് മാത്രമാണ്, തമിഴിലും മലയാളത്തിലുമായി ആത്‌മീയ നിരവധി ചിത്രങ്ങൾ ചെയ്തു, നടി എന്നതിലുപരി നഴ്സിംഗ് ബിരുദ ധാരി കൂടിയാണ് ആത്മീയ.  ഇപ്പോൾ ക​ണ്ണൂ​രി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള കോൾ സെന്ററിൽ കോവിഡ് വോളന്റിയർ ആയി പ്രവർത്തിക്കുകയാണ് താരം,

athmiya

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടു കോ​ള്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​യ താ​രം ആ​വ​ശ്യ​ക്കാ​രു​ടെ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തു. ത​ന്‍റെ സ​ഹ​പാ​ഠി​ക​ളൊ​ക്കെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ​പ്പോ​ള്‍ ത​നി​ക്കും ത​ന്‍റെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ള്‍ സെ​ന്‍റ​റി​ലെ​ത്തി​യ​തെ​ന്നും ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ക​ള്‍​സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും ആ​ത്മീ​യ പ​റ​ഞ്ഞു.