ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്‌- വംശി പൈഡിപ്പള്ളി

കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് ‘വാരിസ്’ സംവിധായകന്‍ വംശി പൈഡിപ്പള്ളി. വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കുമെന്നും ആവശ്യമില്ലാത്തത് തളളിക്കളയുമെന്നും അദ്ദേഹം പറയുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഇല്ല.…

കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് ‘വാരിസ്’ സംവിധായകന്‍ വംശി പൈഡിപ്പള്ളി. വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കുമെന്നും ആവശ്യമില്ലാത്തത് തളളിക്കളയുമെന്നും അദ്ദേഹം പറയുന്നു.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഇല്ല. കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട
സിനിമ എന്ന് മാത്രമേ പറയാനാകൂ. അതുപോലെ തന്നെ ക്രീയേറ്റര്‍ക്കും ഒരു സിനിമയും പൂര്‍ണ തൃപ്തി നല്‍കില്ല, നല്ല കലാകാരന്‍ എപ്പോഴും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നാകും ഓരോ സിനിമ കഴിയുമ്പോഴും ചിന്തിക്കുക.

അതേസമയം, ശ്രദ്ധ നേടാനായി മാത്രം വിമര്‍ശിക്കുന്നവരുണ്ട്. അവര്‍ ചില മുന്‍വിധികളോടെയാണ് തീയേറ്ററിലേക്ക് എത്തുന്നത്. അവരുടെ വാക്കുകള്‍ ഞാന്‍ കേള്‍ക്കാറില്ല, പക്ഷെ സിനിമയെ ആസ്വദിക്കാന്‍ വരുന്നവരെയാണ് ഞാന്‍ പ്രേക്ഷകരായി കാണുന്നതെന്നും വംശി പറയുന്നു.

വിജയിയും രശ്മിക മന്ദാനയും പ്രധാന താരങ്ങളായ ‘വാരിസ്’ 275 കോടി രൂപ ബോക്‌സോഫീസില്‍ നേടിയിരുന്നു. സിനിമാ ട്രാക്കേഴ്‌സായ സിനിട്രാക്ക് ആണ് വാരിസ് കലക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തിയിട്ടുണ്ട്.