‘റോക്കട്രി’ക്ക് മികച്ച പ്രേക്ഷക പ്രതികരണം; നമ്പി നാരായണനായി മാധവന്‍ അത്ഭുതപ്പെടുത്തിയെന്ന് ആരാധകര്‍

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’. നടന്‍ ആര്‍. മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്ന സിനിമയാണിത്. പ്രഖ്യാപനസമയം മുതല്‍ സിനിമാലോകത്തിന്റെ ശ്രദ്ധനേടിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാാധവനാണ്. ചിത്രം തിയറ്ററുകളിലെത്തിയതോടെ മാധവന് അഭിനന്ദന പ്രവാഹമാണ്. നമ്പി നാരായണനായുള്ള മാധവന്റെ പരകായ പ്രവേശമാണ് നടന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. സമീപകാലത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ബയോപിക്കുകളില്‍ ഒന്നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്നും ഒരു കഥയ്ക്ക് കഴിയുന്നത്ര ആധികാരികത ലഭിക്കുന്നു.

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ നടന്‍ മാധവന്‍ അസാമാന്യനാണ് എന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പ്രതികരണം. ഷാരൂഖ് ഖാന്‍, സൂര്യ എന്നിവരുടെ പ്രകടനം കലക്കിയെന്നും, ഈ മാസ്റ്റര്‍പീസ് നിര്‍മ്മിക്കാന്‍ മൂന്ന് വര്‍ഷമെടുത്ത മാധവന് ഹാറ്റ്‌സ് ഓഫ് എന്നുമാണ് ആരാധകര്‍ പറയുന്നത്. തികരണങ്ങള്‍. ഷാരൂഖിന്റെയും സൂര്യയുടെയും വേഷത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിമ്രാന്‍ ആണ് മാധവന്റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 27 വയസു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകളും ഏറെ പ്രശംസ നേടുന്നുണ്ട്. ടെറ്റാനിക് ഫെയിം റോണ്‍ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

 

Aswathy