പ്രഭാസിന്റെ ‘പ്രൊജക്റ്റ് കെ’ ടൈം ട്രാവൽ സിനിമയല്ലെന്ന് രചയിതാവ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തുകയാണ് സിനിമയുടെ രചയിതാവായ സായ് മാധവ് ബുറ.

പ്രൊജക്റ്റ് കെ ടൈം ട്രാവൽ ഘടകങ്ങൾ ഉള്ള ചിത്രമായിരിക്കും എന്ന വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല ‘പ്രൊജക്റ്റ് കെ’ എന്ന് വ്യക്താക്കിയിരിക്കുകയാണ് സംഭാഷണ രചയിതാവ് സായ് മാധവ് ബുറ. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് സായ് മാധവ് ബുറ വ്യക്തമാക്കുന്നത്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും എത്തുന്നുണ്ട്. കൂടാതെ ദിഷ പാടാനിയും സിനിമയുടെ ഭാഗമാവുന്നുണ്ട്. വൈജയന്തി മൂവീസാണ് ചിത്രം നിർമിക്കുന്നത്.പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് പ്രൊജക്റ്റ് കെ.ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന സിനിമയാണിത്.

Previous articleമക്കളെ മാറോട് ചേർത്ത് വിക്കിക്ക് സ്‌നേഹചുംബനം നൽകി നയൻതാര!
Next articleപൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘ഗുരൂവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീഷണി