ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീ- വീഡിയോ വൈറല്‍

ഉത്തർപ്രദേശിലെ നോയിഡയിൽ പരസ്യമായി  ഒരു സ്ത്രീ ഇ-റിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ  പുറത്ത്. സമീപവാസികൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ശനിയാഴ്ച നോയിഡയിലെ ഫേസ് 2…

ഉത്തർപ്രദേശിലെ നോയിഡയിൽ പരസ്യമായി  ഒരു സ്ത്രീ ഇ-റിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ  പുറത്ത്. സമീപവാസികൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.

ശനിയാഴ്ച നോയിഡയിലെ ഫേസ് 2 ഏരിയയിലെ സെക്ടർ 110 ലെ മാർക്കറ്റിലാണ് സംഭവം. നോയിഡയിൽ താമസക്കാരിയും ആഗ്ര സ്വദേശിയുമായ കിരൺ സിംഗ് ആണ് പ്രതിയെന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്.

സിംഗ് ഓടിച്ചിരുന്ന ഇ-റിക്ഷയ്ക്കും കാറിനും ഇടയിൽ ചെറിയൊരു അപകടം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ പ്രകോപിതനായ സിംഗ് കാറിൽ നിന്ന് ഇറങ്ങി ഇ-റിക്ഷാ ഓപ്പറേറ്ററെ ആക്രമിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

സ്ത്രീ റിക്ഷക്കാരണറെ ഷർട്ടിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും തി വീഡിയോയിൽ കാണാം.. ഏകദേശം 90 സെക്കൻഡിനുള്ളിൽ, ഇ-റിക്ഷാ ഡ്രൈവറെ  ഈ സ്ത്രീ  17 തവണ മർദിക്കുന്നുണ്ട്. തർക്കത്തിനിടെ യുവതി ഇ-റിക്ഷാ ഓപ്പറേറ്ററുടെ ഷർട്ട് വലിച്ചുകീറാൻ പോലും ശ്രമിക്കുന്നുണ്ട്.

വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതിന് പിന്നാലെ നിരവധി നെറ്റിസൺസ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം നോയിഡ പോലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.