ഒടുവില്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് ഇക്കയും ഏട്ടനും..!!

നടി ആക്രമിക്കപ്പെട്ട കേസ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നു. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ തനിക്ക് നീതി വേണമെന്ന ഉറച്ച ശബ്ദത്തോടെ ആക്രമിക്കപ്പെട്ട നടിയും രംഗത്ത് വന്നതില്‍ പിന്നെ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. മലയാളത്തിലെ യുവ നടീ…

നടി ആക്രമിക്കപ്പെട്ട കേസ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നു. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ തനിക്ക് നീതി വേണമെന്ന ഉറച്ച ശബ്ദത്തോടെ ആക്രമിക്കപ്പെട്ട നടിയും രംഗത്ത് വന്നതില്‍ പിന്നെ പ്രതിഷേധം ആര്‍ത്തിരമ്പുകയാണ്. മലയാളത്തിലെ യുവ നടീ നടന്മാര്‍ എല്ലാം തന്നെ എന്നും അവള്‍ക്കൊപ്പമാണ്. എന്നാല്‍ ദിലീപ് ഇന്ന് ഈ നിമിഷം വരെ കുറ്റാരോപിതന്‍ മാത്രമാണ് എന്നാണ് ദിലീപിനെ പിന്തുണയ്ക്കുന്ന വിഭാഗം പറയുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നലല്‍കി മറുത്തൊന്ന് ചിന്തിക്കാതെ മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങിയ താരങ്ങളെല്ലാം രംഗത്ത് വന്നിട്ടും മലയാളത്തിന്റെ ബിഗ് എമ്മുകള്‍ ഒരക്ഷരം ഉരിയാടിയില്ല.

ഇതിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏതിരെ വന്നത്. അതിജീവിത ആദ്യമായി തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ പ്രതീക്ഷയുടെ മഞ്ഞ നിറത്തിലേക്ക് മാറുന്ന കാഴ്്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ സിനിമാ മേഖലയിലെ ഏറ്റവും പ്രധാനികളായി കണക്കാക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഇതിന്റെ ഭാഗമായി ഒന്നും പ്രതികരിച്ചില്ല എന്നത് ആരാധകരേയും ചൊടിപ്പിച്ചിരുന്നു. പിന്നീട് രാത്രി വൈകിയ വേളയിലാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നലല്‍കി മമ്മൂട്ടിയും അവിടുന്ന് പിന്നീട് മോഹന്‍ലാലും പോസ്റ്റ് പങ്കുവെച്ചത്. നടിയുടെ കുറിപ്പ് പങ്കുവെച്ചാണ് ഇരുവരും രംഗത്തെത്തിയത്.

‘നിനക്കൊപ്പം’ എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു. തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ കുറിപ്പ്.