അവനീർ ടെക്‌നോളജിയുടെ നിർമ്മാണ സംരംഭമായ “മഞ്ഞു പെയ്യുന്നൊരു കാലം” മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

  അവനീർ ടെക്‌നോളജിയുടെ നിർമ്മാണ സംരംഭമായ മ്യൂസിക് വീഡിയോ “മഞ്ഞു പെയ്യുന്നൊരു കാലം”  “മഞ്ഞു പെയ്യുന്നൊരു കാലം”. മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്,…

manju-peyyum-kalam

 

അവനീർ ടെക്‌നോളജിയുടെ നിർമ്മാണ സംരംഭമായ മ്യൂസിക് വീഡിയോ “മഞ്ഞു പെയ്യുന്നൊരു കാലം”  “മഞ്ഞു പെയ്യുന്നൊരു കാലം”. മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്റണി വർഗീസ്, ഗോപി സുന്ദർ എന്നീ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ്.

മഞ്ഞു പെയ്യുന്നൊരു കാലം നിർമ്മിച്ചിരിക്കുന്നത് കേരളത്തിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനികളായ അൻവർ റഷീദ് എന്റർടൈൻമെന്റ്, ഒ പി എം, ഫ്രൈഡേ ഫിലിംസ്, ഗുഡ് വിൽ എന്റർടൈൻമെന്റ് എന്നിവരുടെയും നിരവധി ആർട്ടിസ്റ്റുകളുടെയും ഡിജിറ്റൽ പാർട്ണർ ആയ അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് ഹസ്സൻ ആണ്. അമൽ നീരദിന്റെ കുള്ളന്റെ ഭാര്യയിൽ കൂടി പ്രേക്ഷർക്ക് പരിചിതനായ താരം ജിനു ബെൻ, വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ തുടങ്ങിയവർ ആണ് മ്യൂസിക് വീഡിയോയിൽ അഭിനയിയ്ച്ചിരിക്കുന്നത്.

അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന സിനിമയ്ക്ക് ശേഷം ജിനു ബെൻ അഭിനയിക്കുന്ന മ്യൂസിക് വീഡിയോ കൂടിയാണിത്. രണ്ടു കാലങ്ങളുടെ കഥ പറയുന്ന ഒരു മ്യൂസിക് വീഡിയോ ആണിത്, ഇതിൽ പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്. വീഡിയോയുടെ സംവിധാനവും കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നത് ഇംത്തിയാസ് അബൂബക്കറാണ്. ഭാഗ്യരാജ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സുനിൽ മത്തായി ആണ്.

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഭാഗ്യരാജ്, ഗ്രീഷ്മ കണ്ണൻ, ഇഷിക എന്നിവർ ചേർന്നാണ്. നിരവധി സിനിമകളിൽ സാന്നിധ്യം അറിയിച്ച എഡിറ്റർ അയൂബ് ഖാൻ ആണ് മ്യൂസിക്കിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകനായ സിബു സുകുമാരനാണ്.

മേക്ക്പ്പ് : അബ്ദുൽ സലാം, സത്യ നാരായണൻ, കോസ്റ്റുംസ് : ജോമോൻ ജോൺസൻ,  കലാസംവിധാനം : അജയ് ആർ എൽ വി, പ്രശാന്ത് തൃക്കളത്തൂർ, മനോജ്‌ വളയന്ചിറങ്ങര, കളറിസ്റ്റ് സെൽവിൻ വർഗീസ് (മാഗസിൻ കളർ), ക്യാമറ അസ്സോസിയേറ്റ് : അഖിൽ കൃഷ്ണ, ക്യാമറ അസിസ്റ്റന്റ് : നൂറുദ്ധീൻ, പ്രോഗ്രാം കോഓർഡിനേറ്റർ : സഹദ് ഉസ്മാൻ, റെക്കോർഡിങ് : ലാൽ കൃഷ്ണ. മിക്സിങ് & മാസ്റ്ററിങ് : മുഹമ്മദ്‌ ഇല്യാസ്, സ്റ്റുഡിയോ : സപ്ത റിക്കോർഡ്‌സ്, കെ ടി എസ് മീഡിയ, പി ആർ ഒ : ജിഷ്ണു ലക്ഷ്മൺ, ടൈറ്റിൽസ് : അനീഷ് ലെനിൻ, ഡിസൈൻസ് : സജേഷ് പാലായ്, സുനീർ മുഹമ്മദ്‌,സ്പെഷ്യൽ താങ്ക്സ് : അൻഷാദ് അസീസ്, സജിത്ത് പി വൈ, അൻവർ സാദത്ത്.

കടപ്പാട് : Avenir Technology